Home Featured തുള്ളി വെള്ളമില്ലാതെ നട്ടം തിരിഞ്ഞ് ബംഗളുരു;പൊതുജനങ്ങള്‍ മാളുകളിലെ ടോയ്‌ലറ്റുകളെ ആശ്രയിക്കുന്നു

തുള്ളി വെള്ളമില്ലാതെ നട്ടം തിരിഞ്ഞ് ബംഗളുരു;പൊതുജനങ്ങള്‍ മാളുകളിലെ ടോയ്‌ലറ്റുകളെ ആശ്രയിക്കുന്നു

by admin

ബംഗളുരു നഗരത്തില്‍ ജലക്ഷാമം അതിരൂക്ഷമാവുകയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കായി മാളുകളിലെ ടോയ്‌ലറ്റുകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.

വെള്ളമില്ലാത്തതിനാല്‍ വീട്ടില്‍ പാചകം മുടങ്ങിയതോടെ പലരും പുറത്ത് നിന്ന് ആഹാരം ഓര്‍ഡര്‍ ചെയ്താണ് കഴിക്കുന്നത്. ഓഫീസിലിരുന്ന് ജോലി ചെയ്തിരുന്നവര്‍ വര്‍ക്കം ഫ്രം ഹോമിലേക്ക് മാറുകയും ചെയ്തു. പ്രൊഫഷണല്‍ മേഖലയിലുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രോത്സാഹിപ്പിച്ച്‌ ചില സ്‌കൂളുകളും രംഗത്തെത്തി.

കുട്ടികളോട് ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസ്സിലിരിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ബന്നാര്‍ഘട്ട പ്രദേശത്തെ സ്‌കൂളുകളെല്ലാം അടച്ചിട്ട നിലയിലാണ്. കോവിഡ് വ്യാപനകാലത്തെ പോലെ ഓണ്‍ലൈനായി പഠനം നടത്താനാണ് പല സ്‌കൂളുകളും കുട്ടികളോട് ആവശ്യപ്പെട്ടത്. ” തല്‍സ്ഥിതി തുടര്‍ന്നാല്‍ വര്‍ക്കം ഫ്രം ഹോം തെരഞ്ഞെടുക്കും. ശേഷം തമിഴ്‌നാട്ടിലെ എന്റെ വീട്ടിലേക്ക് തിരിച്ച്‌ പോകും. മഴ പെയ്തശേഷം ബംഗളുരുവിലേക്ക് തിരിച്ചുവരാം എന്നാണ് കരുതുന്നത്,” എന്ന് ഐടി പ്രൊഫഷണലായ ലക്ഷ്മി വി പറഞ്ഞു.

വെള്ളം കിട്ടാതായതോടെ നഗരത്തിലെ പല ഹോട്ടലുകളും ഡിസ്‌പോസിബിള്‍ ഗ്ലാസ്സിലും പ്ലേറ്റിലും ആണ് ഉപഭോക്താക്കള്‍ക്ക് ഭക്ഷണം വിളമ്ബുന്നത്. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ വേണ്ടിയാണിത്. ജലക്ഷാമം രൂക്ഷമായതോടെ ആളുകള്‍ പതിവായുള്ള കുളി ഒഴിവാക്കി. പലരും ഒന്നിടവിട്ട ദിവസങ്ങളിലാണ് കുളിക്കുന്നത്. മാളുകളിലെ ടോയ്‌ലറ്റുകളെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ജനം ആശ്രയിക്കുന്നത്.

” എന്ത് ചെയ്യാനാണ്? പാത്രം കഴുകാനും, ഭക്ഷണം ഉണ്ടാക്കാനും, തുണി അലക്കാനും വെള്ളം വേണം. അതുകൊണ്ട് ഞങ്ങള്‍ ഇപ്പോള്‍ പേപ്പര്‍ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. ആഴ്ചയില്‍ രണ്ട് തവണ പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യും,” കെആര്‍ പുരം സ്വദേശി സുജാത പറഞ്ഞു. അതേസമയം ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ വെള്ളം നല്‍കാന്‍ നഗരത്തിലെ പല സ്‌കൂളുകള്‍ക്കും കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുടിക്കാന്‍ പോലും വെള്ളമില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പല സ്‌കൂളുകളും കടന്നുപോകുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group