ബംഗ്ലുരു : താവരേക്കര്‍ക്ക് സമീപത്തുള്ള കുരുബറഹള്ളി ശ്മശാനത്തില്‍ നിന്നുളള ഹൃദയഭേദകമായ വെള്ളിയാഴ്ചത്തെ കാഴ്ചകള്‍ രാജ്യത്തെ കോവിഡ് ബാധയുടെ തീഷ്ണതയുടെ നേര്‍ക്കാഴ്ചയാണ്.
കേരളം ആര് ഭരിക്കും? ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
26 മൃതശരീരങ്ങള്‍ ഒരേസമയം സംസ്‌കരിക്കുന്നതും 26ലധികം മൃതദേഹങ്ങള്‍ ഉൗഴം കാത്ത് കിടക്കുന്നതും ശ്മശാനത്തിലെ സ്ഥിരമായ കാഴ്ചയായിരുന്നു.
കോവിഡ് മൂലം മരിച്ചവരുടെ മൃതശരീരങ്ങള്‍ ശ്മശാനത്തില്‍ ഊഴംകാത്ത് കിടത്തിയിരിക്കുന്നു. ശ്മശാനം കഴിഞ്ഞ 25 മുതല്‍ നിര്‍ത്താതെ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. ഓരോദിവസവും 47ലധികം മൃതശരീരങ്ങള്‍ രണ്ടുബാച്ചുകളിലായി സംസ്‌കരിക്കുകയാണ്.
നാലുമണിക്ക് ശേഷം ചടങ്ങുകള്‍ക്കായി സംവിധാനങ്ങള്‍ സജ്ജികരിക്കാന്‍ ബൃഹദ്ഭാരത് ബംഗ്ലുരു മഹാനഗര പാലിക് തീരുമാനിച്ചിരുന്നു.
70 മുതല്‍ 80 വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കാത്തു നില്ക്കുന്നതായി ബി.ബിഎം.പി അധികൃതര്‍ പറഞ്ഞു. എന്നാല്‍ നാലുമണിക്ക് ശേഷമുള്ള കനത്തമഴ കാരണം തങ്ങള്‍ മൃതദേഹം സംസ്‌കരിക്കുന്നത് നിര്‍ത്തിവെച്ചതായി അവര്‍ പറഞ്ഞു.