ജനവിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും എണ്ണല്‍.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും സ്ഥിതി രൂക്ഷം ; ആശങ്ക.
ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്നാണ് പൊതുധാരണ. തപാല്‍ ബാലറ്റുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. യന്ത്രങ്ങള്‍ 8.30 മുതലും. ഫലസൂചനകള്‍ ഉടന്‍ ലഭിച്ചുതുടങ്ങും. അന്തിമ ഫലം പതിവിലും വൈകുമെന്നാണ് സൂചന.
തപാല്‍ വോട്ടുകളുടെ എണ്ണക്കൂടുതലാണ് കാരണം. വോട്ടെണ്ണുന്ന ഹാളുകളുടെയും മേശകളുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞതവണ 140 ഹാള്‍ ഉണ്ടായിരുന്നത് 633 ആയി ഉയര്‍ത്തി. ഒരു ഹാളില്‍ 14 ടേബിള്‍ എന്നത് ഏഴാക്കി കുറച്ചു. സാമൂഹിക അകലം ഉറപ്പാക്കാനാണിത്. ഏപ്രില്‍ 28 വരെ 4,54,237 തപാല്‍ ബാലറ്റ് പോള്‍ ചെയ്തിട്ടുണ്ട്. കാല്‍ലക്ഷം ജീവനക്കാരെ എണ്ണലിനായി നിയോഗിച്ചു.
കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത് അമ്പതിനായിരത്തിനടുത്തു കോവിഡ് കേസുകൾ
തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന സംവിധാനം ഇക്കുറിയില്ല. കമീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. ‘വോട്ടര്‍ ഹെല്പ്ലൈന് ആപ്പി’ലൂടെയും ഫലമറിയാം.
- ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
- ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
- ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
- അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത നിർദ്ദേശം
- പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോഗികളെ; ബെംഗളൂരുവില്‍