Home Featured രാമനഗരയിലെ ഫാം ഹൗസില്‍ പൂജക്ക് ഉപയോഗിച്ചിരുന്ന 25 മനുഷ്യ തലയോട്ടികളും എല്ലുകളും പിടിച്ചെടുത്തു

രാമനഗരയിലെ ഫാം ഹൗസില്‍ പൂജക്ക് ഉപയോഗിച്ചിരുന്ന 25 മനുഷ്യ തലയോട്ടികളും എല്ലുകളും പിടിച്ചെടുത്തു

by admin

ബംഗളൂരു : രാമനഗരയിലെ ഫാം ഹൗസില്‍ പൂജക്ക് ഉപയോഗിച്ചിരുന്ന 25 തലയോട്ടികളും നൂറുകണക്കിന് എല്ലുകളും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ജൊഗര ദൊഡ്ഡി വില്ലേജ് സ്വദേശി ബലറാം അറസ്റ്റിലായി. മനുഷ്യ തലയോട്ടികളും എല്ലുകളും പൂജ ആവശ്യത്തിനായി ഇയാള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

ബിഡദി പൊലീസാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. ഗ്രാമത്തിനടുത്തുള്ള ശ്മശാനത്തില്‍ തലയോട്ടികള്‍ വെച്ച്‌ ബലറാം പൂജ നടത്തുന്നത് ശ്രദ്ധയില്‍പെട്ട ഗ്രാമവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസും ഫോറൻസിക് വിദഗ്ധരും ഇയാളുടെ ഫാം ഹൗസില്‍ പരിശോധന നടത്തി.

ചാക്കുകളില്‍ സൂക്ഷിച്ച നിലയില്‍ മനുഷ്യന്റെ എല്ലുകള്‍ കണ്ടെടുത്തു. എല്ലുകള്‍ കൊണ്ട് ഇയാള്‍ കിടക്കയും ഒരുക്കിയിരുന്നു. ഫാം ഹൗസിലെത്തുമ്ബോള്‍ ഈ കിടക്കയിലാണ് ഇയാള്‍ വിശ്രമിച്ചിരുന്നത്. പിടിച്ചെടുത്ത തലയോട്ടികളുടെയും എല്ലുകളുടെയും പഴക്കം ഫോറൻസിക് വിദഗ്ധർ പരിശോധനക്ക് വിധേയമാക്കും. ബിഡദി ഇൻഡസ്ട്രിയല്‍ ഏരിയയിലാണ് ഇയാളുടെ ഫാം ഹൗസുള്ളത്. ഈ സ്ഥലം ഇയാള്‍ വ്യവസായത്തിനെന്ന പേരില്‍ പാട്ടത്തിനെടുക്കുകയായിരുന്നെന്നാണ് വിവരം.

ഫാം ഹൗസിലേക്കുള്ള വഴിയില്‍ ‘ശ്രീ ശ്മശാന കാളിപീഠ’ എന്ന ബോർഡും വെച്ചിട്ടുണ്ട്. തന്റെ പൂർവികരുടെ കാലം മുതല്‍ തലയോട്ടികള്‍ അവിടെയുണ്ടെന്നാണ് പ്രതിയുടെ വാദം. എന്നാല്‍, പൊലീസ് ഇത് മുഖവിലക്കെടുത്തിട്ടില്ല. തലയോട്ടികളും മറ്റും ശ്മശാനങ്ങളില്‍നിന്ന് ശേഖരിച്ചതാണോ അതോ നരബലി നടത്തിയിരുന്നോ എന്ന കാര്യവും അന്വേഷണ വിധേയമാക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group