Home Featured മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നൽകാൻ വസ്ത്രമില്ലാതെ വേദിയിലെത്തി ജോൺ സിന

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നൽകാൻ വസ്ത്രമില്ലാതെ വേദിയിലെത്തി ജോൺ സിന

by admin

ഇത്തവണത്തെ ഓസ്കാർ പുരസ്‌കാര വേദിയെ ഞെട്ടിച്ചുകൊണ്ട് പൂർണ നഗ്നനായി പ്രത്യക്ഷപെട്ടു ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീന. 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലേക്കാണ് ജനിച്ചപടി സിന കടന്നുവന്നത്.

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നല്‍കാനാണ് സീനയയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച സീനയെ ജിമ്മി കിമ്മൽ നിര്‍ബന്ധിച്ചപ്പോഴാണ് വേദിയിലെത്തിയത്.

ജോൺ സിന നോമിനേഷനുകള്‍ എഴുതിയ കാര്‍ഡ് കൊണ്ടാണ് നഗ്നത മറച്ചത്. വേദിയിള ആ നിൽപ്പ് അത്ര സുഖകരമല്ലെന്നു തിരിച്ചറിഞ്ഞു . ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനയുടെ നഗ്നത മറക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group