ഭാഷയുടെ അതിർത്തികള്‍ ഭേദിച്ച് ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ് മലയാളത്തിന് അഭിമാനമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവുമധികം പണം വാരുന്ന മലയാളം സിനിമയായി മഞ്ഞുമ്മല്‍ ബോയ്സ് മാറിയത് വാർത്തകളില്‍ ഇടം നേടിയിരുന്നു.എന്നാല്‍ തമിഴകത്ത് മാത്രമല്ല കർണാടകയിലും സിനിമ തരംഗമാവുകയാണ്.മഞ്ഞുമ്മല്‍ ബോയ്സ് 16 ദിവസം കൊണ്ട് 7.25 കോടിയോളം രൂപയാണ് കർണാടകയില്‍ നിന്ന് നേടിയിരിക്കുന്നത്. ഇതോടെ കർണാടകയില്‍ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളം ചിത്രം എന്ന റെക്കോർഡും മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമ അടുത്ത ദിവസങ്ങളില്‍ തന്നെ 10 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 140 കോടിക്ക് മുകളില്‍ കളക്ഷൻ നേടി മുന്നേറുകയാണ്. കൊച്ചിയില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലില്‍ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാല്‍ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാൻ, അരുണ്‍ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അര മണിക്കൂറില്‍ കയറിയത് ഏഴ് ലക്ഷം പേര്‍: വിജയ്‍യുടെ വിഡിയോ വന്നതിനു പിന്നാലെ ഇടിച്ചുകയറി ആരാധകര്‍; ആപ്പ് നിലച്ചു
തമിഴ് സൂപ്പര്‍താരം ദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയും താരം പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് പാര്‍ട്ടിയില്‍ മെമ്ബര്‍ഷിപ്പെടുക്കാന്‍ ആപ്പ് പുറത്തിറക്കിയത്. വിജയ് തന്നെയാണ് ആരാധകര്‍ക്ക് ആപ്പ് പരിചയപ്പെടുത്തിയത്.തമിഴക വെട്രി കഴകത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ താരം ആപ്പ് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആപ്പ് വഴി വിജയ് തന്നെയാണ് ആദ്യ മെമ്ബര്‍ഷിപ്പ് എടുത്തത്. എല്ലാവരോടും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് പാര്‍ട്ടിയില്‍ അംഗമാകണം എന്നാണ് വിജയ് ആവശ്യപ്പെട്ടത്. വിഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആപ്പ് നിശ്ചലമാവുകയായിരുന്നു.
30 മിനിറ്റില്‍ ഏഴ് ലക്ഷത്തില്‍ അധികം അപേക്ഷകള്‍ എത്തിയതോടെയാണ് ആപ്പ് ക്രാഷ് ആയത്. പിന്നീട് ആപ്പ് ശരിയായതായി വിജയിയുടെ പാര്‍ട്ടി അധികൃതര്‍ അറിയിച്ചു. തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളില്‍ താരത്തിന്റെ പാര്‍ട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 2026ലെ തമിഴ്‍നാട് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് താരത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്.ടൈമിന്‍റെ തിരക്കിലാണ് താരം. താരം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടതും ഈ ലുക്കിലായിരുന്നു. ക്ലീന്‍ഷേവില്‍ വ്യത്യസ്ത ലുക്കിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.