ബംഗളൂരു: യുവാവിന്റെ ജീവന്‍ കോവിഡ് കവര്‍ന്നതോടെ വിവാഹ ദിവസം നടന്നത് ശവസംസ്കാര ചടങ്ങ്. പൃഥ്വിരാജ് എന്ന യുവാവാണ് കോവിഡ് മഹാമാരിയുടെ വേദനിപ്പിക്കുന്ന ഓര്‍മയായത്.
ബംഗളുരുവിൽ നിന്നും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു.
ചിക്കമകളൂരു കൊപ്പയിലെ ദേവരകുടിഗെ വില്ലേജ് സ്വദേശിയായ കെ. പ്രൃഥ്വിരാജ് 10 ദിവസം മുമ്ബാണ് ബംഗളൂരുവില്‍നിന്ന് മടങ്ങിയെത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, കോവിഡ് ബാധിതനായി ആരോഗ്യ സ്ഥിതി വഷളായ യുവാവിനെ മക്ഗന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലം കണ്ടില്ല. ബുധനാഴ്ച ഇയാള്‍ മരിച്ചു.
നാരങ്ങാ നീര് മൂക്കിലൊഴിച്ചാൽ കോവിഡ് മാറുമെന്ന് ബി ജെ പി എം പി; പരീക്ഷിച്ച അധ്യാപകൻ മരിച്ചു.
പ്രതിശ്രുത വരന്റെ അപ്രതീക്ഷിത മരണം ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചു. ഒടുവില്‍ വിവാഹം നിശ്ചയിച്ച വ്യാഴാഴ്ച തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം യുവാവിനെ സംസ്കരിക്കുകയായിരുന്നു.