കർണാടക: നാരങ്ങാ നീര് മൂക്കിലിറ്റിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ വിജയ് സാങ്കേശ്വരുടെ വിഡിയോ വിശ്വസിച്ച് പരീക്ഷണത്തിനിറങ്ങിയ സ്കൂൾ അധ്യാപകന് ജീവൻ നഷ്മായി.
‘മൂക്കിൽ രണ്ട് തുള്ളി നാരങ്ങ നീര് ഇറ്റിച്ചാൽ ശരീരത്തിൽ ഓക്സിജെൻറ അളവ് വർദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന് സാങ്കേശ്വർ ചാനലിൽ അവകാശപ്പെടുന്ന വിഡിയേ വൈറലായിരുന്നു.
ബെംഗളൂരു ഭാരത് ഇലക്ട്രോണിക്സില് 306 ഒഴിവ്.
ഇതു വിശ്വസിച്ചാണ് സിന്ധനൂർ താലൂക്കിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിൽ പരീക്ഷണം നടത്തിയത്. അടുത്തുള്ള കടയിൽ നിന്ന് നാരങ്ങ വാങ്ങുകയും ഓരോ മൂക്കിലും ഏതാനുതുള്ളികൾ മാലിപട്ടിൽ ഇറ്റിച്ചതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. നാരങ്ങ നീരിെൻറ പ്രയോഗം അദ്ദേഹത്തിൽ ശ്വാസതടസമുണ്ടാക്കിയിരിക്കാമെന്നും അവർ സംശയിക്കുന്നു.
മൂക്കിനുള്ളിൽ നാരങ്ങ നീര് ഒഴിച്ച ശേഷം ബസവരാജ് രാവിലെ രണ്ടുതവണ ഛർദ്ദിച്ചു. തുടർന്ന് കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നും മൂത്ത സഹോദരൻ വിരുപക്ഷഗ പറയുന്നു.
ചൊവ്വ മുതല്‍ ഞായര്‍ വരെ കേരളത്തിൽ കടുത്ത നിയന്ത്രണങ്ങള്‍.
വിജയ് സാങ്കേശ്വർ ചാനലിൽ നാരങ്ങാ നീര് കോവിഡ് പ്രതിരോധിക്കുമെന്ന അവകാശവാദം ഉന്നയിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ഇപ്പോൾ അതുപരീക്ഷിച്ച് ഒരു അധ്യാപകൻ മരിച്ചതിെൻറ ഉത്തരവാദി ആരാണെന്നാണ് സമൂഹം ചോദിക്കുന്നതെന്നും റൈച്ചൂർ താലൂക്ക് പ്രൈമറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് നന്ദിഷ് പറയുന്നു.‘ഉത്തരവാദിത്ത സ്ഥാനങ്ങളിലുള്ളവർ ഇത്തരം അശാസ്ത്രീയ പരീക്ഷണങ്ങൾ അടിസ്ഥാനമാക്കി വാദങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത നിർദ്ദേശം
എന്നാൽ അധ്യാപകെൻറ മരണ കാരണം താൻ നിർദേശിച്ച നാരങ്ങ തെറാപ്പി മൂലമല്ലെന്നും രക്തസമ്മർദ്ദം മൂലമാണെന്നുമാണ് സാങ്കേശ്വർ പറയുന്നത്. നാരങ്ങ നീര് കോവിഡിനെ പ്രതിരോധിക്കുെമന്ന അവകാശവാദം തെറ്റാണെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തി. അത്തരം വ്യാജ ചികിത്സരീതികൾ ജീവൻ അപകടത്തിലാക്കുമെന്നും അവർ പറഞ്ഞു.
കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം അവശ്യത്തിന് ചികിത്സാ സംവിധാനം ലഭിക്കാത്തതിനെ തുടർന്ന് അശാസ്ത്രീയമായ നാട്ടുചികിത്സകളെ ജനങ്ങൾ ആശ്രയിക്കുന്നത് വർദ്ധിച്ചിരിക്കുകയാണ്.. ആയുർ വേദ കഷായങ്ങൾ മുതൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ വരെയാണ് ആളുകൾ പരീക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ ഡോക്ടർമാരുടെ കുറിപ്പുകളെ പലരും വിശ്വസിക്കുകയാണ്.
- ടെസ്റ്റ് പോസിറ്റിവിറ്റി: കേന്ദ്ര നിര്‍ദേശപ്രകാരം കേരളത്തിലെ 12 ജില്ലകള്‍ ലോക്ഡൗണിലേക്ക്?
- ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ തത്കാലികമായി റദ്ദാക്കി
- പൊതു ,സ്വകാര്യ വാഹനങ്ങളെ കർണാടകയിലേക്ക് കടത്തി വിടില്ല : അനുമതി ചരക്ക് വാഹനങ്ങൾക്ക് മാത്രം
- ബംഗളുരു ലോക്ക്ഡൗൺ , അന്യ സംസ്ഥാനങ്ങളിൽ നിന്നും കര്ണാടകയിലെത്തുന്നവർക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു :വിശദമായി വായിക്കാം