ബംഗളൂരു: ശിവരാത്രിയോടനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി ഞായറാഴ്ച വരെ 1500 സ്പെഷ്യല്‍ ബസുകള്‍ സർവിസ് നടത്തും.
കേരളത്തില്‍ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തമിഴ്നാട്ടിലെ മധുര, കുംഭകോണം, ചെന്നൈ, കോയമ്ബത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ശാന്തിനഗർ ബസ്‍സ്റ്റാൻഡില്‍നിന്ന് സ്പെഷല്‍ ബസുകള്‍ പുറപ്പെടും. ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, മംഗളൂരു, ബെളഗാവി, ധാർവാഡ്, ബെള്ളാരി, ബിദർ, ഹൈദരാബാദ്, തിരുപ്പതി തുടങ്ങിയയിടങ്ങളിലേക്ക് മെജസ്റ്റിക് ബസ്‍സ്റ്റാൻഡില്‍നിന്നും മൈസൂരു, ഹുൻസുർ, വീരാജ്പേട്ട്, കുശാല്‍ നഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കുള്ള ബസുകള്‍ മൈസൂർ റോഡ് ബസ്‍സ്റ്റാൻഡില്‍നിന്നും പുറപ്പെടും.