Home കർണാടക ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം വെള്ളിയാഴ്ച; ബെംഗളൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം വെള്ളിയാഴ്ച; ബെംഗളൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം

by admin

ബെംഗളൂരു:ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ സന്ദർശനം പ്രമാണിച്ച്‌ മാർച്ച്‌ എട്ടിന് വെള്ളിയാഴ്ച നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നഗരത്തിലെ ഐഎസ്‌ആർഒ (ISITE) കേന്ദ്രത്തിലേക്കാണ് ഉപരാഷ്ട്രപതിയുടെ സന്ദർശനം. പൊതു സുരക്ഷയ്ക്കും സുഗമമായ വാഹന ഗതാഗതത്തിനുമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ യാത്രക്കാർക്ക് നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

യാത്രാനിയന്ത്രണമുള്ള റൂട്ടുകള്‍
വിശിഷ്ടാതിഥിയുടെ സന്ദർശന സമയത്ത് ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

* വർത്തൂർ റോഡ് (സുരഞ്ജൻദാസ് റോഡ് ജംഗ്ഷൻ മുതല്‍ മറാത്തഹള്ളി പാലം വരെ)

* ഔട്ടർ റിംഗ് റോഡ് (കാർത്തിക് നഗർ ജംഗ്ഷൻ മുതല്‍ മറാത്തഹള്ളി പാലം വരെ)

* ദൊഡ്നക്കുണ്ടി മെയിൻ റോഡ് (വർത്തൂർ റോഡ് മുതല്‍ ദൊഡ്നക്കുണ്ടി ഐഎസ്‌ആർഒ വരെ)

* ബസവംഗർ മെയിൻ റോഡ്

* യമലൂർ മെയിൻ റോഡ്

* സുരഞ്ജൻദാസ് റോഡ്

* ഓള്‍ഡ് എയർപോർട്ട് റോഡ്

പാർക്കിംഗ് പാടില്ല

താഴെ പറയുന്ന റോഡുകളില്‍ എല്ലാത്തരം വാഹനങ്ങളും പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു

* വർത്തൂർ റോഡ് (സുരഞ്ജൻദാസ് റോഡ് ജംഗ്ഷനിലെ മറാത്തഹള്ളി പാലം വരെയുള്ള റോഡിൻ്റെ ഇരുവശവും)

* ഹൊറവർതുല റോഡ് (കാർത്തിക് നഗർ ജംഗ്ഷനിലെ മറാത്തഹള്ളി പാലം വരെയുള്ള റോഡിൻ്റെ ഇരുവശവും)

* ദൊഡ്നക്കുണ്ടി മെയിൻ റോഡ് (വർത്തൂർ റോഡില്‍ നിന്ന് ദൊഡ്നകുണ്ടി ഐഎസ്‌ആർഒ വരെയുള്ള റോഡിൻ്റെ ഇരുവശവും)

ഉപരാഷ്ട്രപതി വെള്ളിയാഴ്ച മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് സന്ദർശിക്കുന്നത്. ബെംഗളൂരുവിലെ ഐഎസ്‌ആർഒ സാറ്റലൈറ്റ് ഇൻ്റഗ്രേഷൻ ആൻഡ് ടെസ്റ്റിംഗ് എസ്റ്റാബ്ലിഷ്‌മെന്റാണ് ആദ്യം സന്ദർശിക്കുക. ഐഎസ്‌ആർഒ ശാസ്ത്രജ്ഞരുമായും സംവദിക്കും. ശേഷം തിരുവനന്തപുരത്ത് നടക്കുന്ന രാജനക പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. തുടർന്ന് തമിഴ് നാട്ടിലെ കോയമ്ബത്തൂരിലെ ഇഷ യോഗ സെൻ്ററില്‍ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിലും അദ്ദേഹം സംബന്ധിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group