ബെംഗളൂരു: ബെംഗളൂരുവിലെ യുബി സിറ്റി ഷോപ്പിംഗ് മാളിലെ പ്രീമിയം പാർക്കിങ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മണിക്കൂറിന് 1000 രൂപയാണ് പ്രീമിയം പാർക്കിങ് മാൾ അധികൃതർ ഈടാക്കുന്നതെന്ന്. പ്രീമിയം പാർക്കിങ് സൗകര്യത്തിന് ഈടാക്കുന്ന തുകയുടെ ബോർഡിന്റെ ചിത്രം പ്രചരിച്ചതോടെയാണ് ചർച്ചയുയർന്നത്. ബെംഗളൂരു സാൻഫ്രാൻസിസ്കോ ആകാൻ ശ്രമിക്കുന്നതായി ഉപയോക്താവ് അഭിപ്രായപ്പെട്ടു, മണിക്കൂറിന് 1000 രൂപ ഈടാക്കി പ്രീമിയം പാർക്കിങ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് പലരും ചോദ്യമുന്നയിച്ചു.
1000 രൂപ നൽകി പാർക്ക് ചെയ്യുന്ന കാറിനെ കുളിപ്പിക്കുമോ അതോ ഡയമണ്ട് ഫേഷ്യൽ ചെയ്യുമോ ബ്ലൂ ടിക് ലഭിക്കുമോ എന്നും ചോദ്യമുയർന്നു.എന്നാൽ, ഇത് 2012 മുതൽ ഉള്ളതാണെന്നും പുതിയ കാര്യമല്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ഉയർന്ന ഭൂവിലയായിരിക്കാം ഇത്രയും തുക ഈടാക്കുന്നതിന് കാരണമെന്നും ചിലർ പറഞ്ഞു. ജഗ്വാർ, ഫെരാരി തുടങ്ങിയ ആഡംബര കാറുകളുടെ ഉടമകൾക്ക് മണിക്കൂറിന് 1000 രൂപ എന്നത് താങ്ങാനാകുമെന്നും ആൾട്ടോ, 800, വാഗൺആർ, തുടങ്ങിയവ വീട്ടിൽ പാർക്ക് ചെയ്ത് മെട്രോയിലും ബസിലും മാളിലെത്താനും ചിലർ അഭിപ്രായപ്പെട്ടു.ഒരുകോടി വില നൽകി കാർ വാങ്ങുന്നവർ അതിന്റെ സുരക്ഷക്കായി 1000 രൂപ നൽകുന്നത് വലിയ പ്രശ്നമായി കരുതില്ലെന്നും ചിലർ പറഞ്ഞു. ഞാൻ യുബി സിറ്റിയിലാണ് ജോലി ചെയ്യുന്നത്. വർഷങ്ങളായി ഒന്നോ രണ്ടോ കാറുകൾ അപൂർവമായി കാണാറുണ്ട്. പിന്നിൽ ഒരു പാർക്കിംഗ് ബേ ഉണ്ട്. എല്ലാ വാഹനങ്ങളും അവിടെ പാർക്ക് ചെയ്യുന്നു- മറ്റൊരാൾ കുറിച്ചു.
വരിവരിയായി ഉറുമ്ബുകളെത്തി കൂടുകൂട്ടി; ഒടുവില്‍, കുടുംബത്തിന് തങ്ങളുടെ വീട് തന്നെ ഉപേക്ഷിക്കേണ്ടി വന്നു
ഉറുമ്ബുകള്‍ തിനിഞ്ഞിറങ്ങിയാല്‍ എന്തു സംഭവിക്കും? എന്തും സംഭവിക്കാമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും സുഖ്‌ചെയിൻ പറയുന്നത്.സ്വന്തം വീട്ടില്‍ നിന്നും തന്നെ ചിലപ്പോള്‍ പുറത്തായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അക്ഷരാർത്ഥത്തില്‍ അത്തരമൊരു അവസ്ഥയിലാണ് മധ്യപ്രദേശിലെ ജബല്‍പൂരിലെ സുഖ്‌ചെയിന്‍റെ കുടുംബം. രണ്ട് വർഷത്തോളമായി ഉറുമ്ബുകളുടെ കൂട്ട ആക്രമണമാണ് ഇവരെ സ്വന്തം വീട് തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ എത്തിച്ചത്.ജബല്‍പൂരിലെ ഷാഹ്പുരയിലെ ഖൈരി ഗ്രാമത്തിലാണ് നാട്ടുകാരെ മുഴുവൻ അമ്ബരപ്പിച്ച സംഭവം.
ഈ ഗ്രാമത്തിലെ സുഖ്‌ചെയിൻ എന്നയാളുടെ വീടാണ് ഉറുമ്ബുകള്‍ കയ്യേറിയത്. ഭാര്യയും 9 ഉം 7 ഉം വയസ്സുള്ള രണ്ട് മക്കളും അടങ്ങുന്നതാണ് സുഖ്‌ചെയിന്‍റെ കുടുംബം. ഇവരുടെ വീട്ടില്‍ രണ്ട് വർഷം മുൻപാണ് ആദ്യമായി ഉറുമ്ബുകള്‍ കൂട്ടമായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കടിച്ചാല്‍ അതികഠിനമായി വേദനയെടുക്കുന്ന കറുത്ത നിറമുള്ള വലിയ ഉറുമ്ബുകള്‍ ആയിരുന്നു കയ്യേറ്റക്കാർ. അവയുടെ ആക്രമണത്തിന് പലപ്പോഴും ഇരകളാകുന്നത് തന്‍റെ കുഞ്ഞുങ്ങള്‍ ആയിരുന്നുവെന്നാണ് സുഖ്ചെയിൻ പറയുന്നത്.എന്ത് മരുന്ന് അടിച്ചിട്ടും ഉറുമ്ബുകള്‍ വീടൊഴിയാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ തന്‍റെ വീട്ടില്‍ പ്രേതശല്യമാണെന്ന് സുഖ്‌ചെയിൻ കരുതി. ഏത് സീസണായാലും അത് വേനലായാലും മഴക്കാലമായാലും ശൈത്യകാലമായാലും ഉറുമ്ബുകള്‍ വർഷം മുഴുവനും വീടിനുള്ളില്‍ കയറി ഇറങ്ങിക്കൊണ്ടിരുന്നു. ഉറുമ്ബുകളെ വീട്ടില്‍ നിന്ന് ഓടിക്കാൻ സുഖ്ചെയിൻ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.
ഒടുവില്‍, രണ്ട് വര്‍ഷത്തെ ദുരിത ജീവിതത്തിന് ശേഷം തന്‍റെ ഗ്രാമത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന് ഒരു കടുത്ത നടപടി സ്വീകരിക്കേണ്ടി വന്നു. ഉറുമ്ബുകളെ ഭയന്ന് സ്വന്തം വീടു തന്നെ അദ്ദേഹം പൊളിച്ചു നീക്കി. വർഷങ്ങളോളം അധ്വാനിച്ച് നിർമ്മിച്ച ഒരു ചെറിയ മണ്‍ വീട്ടിലാണ് സുഖ്‌ചെയിൻ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. അതേസമയം ഗ്രാമത്തില്‍ മറ്റൊരു വീട്ടിലും ഇത്തമൊരു അനുഭവം ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉറുമ്ബുകളുടെ എണ്ണം അനുദിനം വർദ്ധിച്ചു വന്നതോടെയാണ് അവയെ പേടിച്ച് വീട് പൊളിക്കേണ്ട അവസ്ഥയിലേക്ക് ഇദ്ദേഹം എത്തിയത്.