തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
അതിതീവ്ര വ്യാപനത്തിന് കാരണമാകുന്ന ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് ബംഗളൂരുവിലും ;ജാഗ്രത നിർദ്ദേശം
നിയന്ത്രണങ്ങള്‍ സംബന്ധിച് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗിേക്കണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓക്സിജന്‍ എത്തിക്കുന്നതില്‍ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും അതിന് പൊലീസ് ഫലപ്രദമായി ഇടപെടണമെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ടി.വി സീരിയല്‍ ഔട്ട്ഡോര്‍ ഷൂട്ടിങ് നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലംപാലിക്കുകയും രണ്ട് മാസ്ക് ധരിക്കുകയും വേണം. സാധിക്കുമെങ്കില്‍ കൈയുറയും ധരിക്കണം. സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്കാന് കച്ചവടക്കാന് ശ്രമിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
- ടെസ്റ്റ് പോസിറ്റിവിറ്റി: കേന്ദ്ര നിര്‍ദേശപ്രകാരം കേരളത്തിലെ 12 ജില്ലകള്‍ ലോക്ഡൗണിലേക്ക്?
- ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ തത്കാലികമായി റദ്ദാക്കി
- പൊതു ,സ്വകാര്യ വാഹനങ്ങളെ കർണാടകയിലേക്ക് കടത്തി വിടില്ല : അനുമതി ചരക്ക് വാഹനങ്ങൾക്ക് മാത്രം
- ബംഗളുരു ലോക്ക്ഡൗൺ , അന്യ സംസ്ഥാനങ്ങളിൽ നിന്നും കര്ണാടകയിലെത്തുന്നവർക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നു :വിശദമായി വായിക്കാം