Home covid19 പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോ​ഗികളെ; ബെം​ഗളൂരുവില്‍ ആശങ്ക .

പോസിറ്റീവായാല്‍ ഫോണ്‍ ഓഫ് ചെയ്തു മുങ്ങും, കണ്ടെത്താനുള്ളത് മൂവായിരത്തിലേറെ രോ​ഗികളെ; ബെം​ഗളൂരുവില്‍ ആശങ്ക .

by admin

ബെം​ഗളൂരു; കോവിഡ് വ്യാപനം രൂക്ഷമായ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കോവിഡ് രോ​ഗികളെ കാണാതാകുന്നത് ആശങ്കയേറ്റുകയാണ്.

ടെസ്റ്റ് പോസിറ്റിവിറ്റി: കേന്ദ്ര നിര്‍ദേശപ്രകാരം കേരളത്തിലെ 12 ജില്ലകള്‍ ലോക്ഡൗണിലേക്ക്?

ബെം​ഗളൂരു ന​ഗരത്തില്‍ കോവിഡ് സ്ഥിരീകരിച്ച മൂവായിരത്തിലേറെ രോ​ഗികളെ പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നാണ് റവന്യൂ മന്ത്രി ആര്‍ അശോക പറഞ്ഞത്. ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവായി കഴിഞ്ഞാല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു മുങ്ങും. ഇത്തരക്കാരാണ് കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ എന്നാണ് അദ്ദേഹം പറയുന്നത്.

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ തത്കാലികമായി റദ്ദാക്കി.

സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന മരുന്നുകള്‍ ലഭിക്കണമെങ്കില്‍ ഹോം ക്വാറന്റീനില്‍ കഴിഞ്ഞേ മതിയാകൂ. എന്നാല്‍ ഇത്തരം ആളുകള്‍ ഗുരുതരാവസ്ഥയിലെത്തും വരെ കാത്തുനിന്നിട്ട് ആശുപത്രികളിലെ ഐസിയു കിടക്കകള്‍ക്കായി മുറവിളി കൂട്ടുന്ന അവസ്ഥയാണു നിലവിലേതെന്നും അദ്ദേഹം പറഞ്ഞു. കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

ഇന്നലെ മാത്രം കര്‍ണാടകയില്‍ 39,047 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.39 ലക്ഷമായി. ബെം​ഗളൂരുവില്‍ ഇന്ന് 22,596 പേര്‍ക്കാണ് വൈറസ് ബാധ. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത് കര്‍ണാടകയാണ്.

പൊതു ,സ്വകാര്യ വാഹനങ്ങളെ കർണാടകയിലേക്ക് കടത്തി വിടില്ല : അനുമതി ചരക്ക് വാഹനങ്ങൾക്ക് മാത്രം

കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൊവ്വാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 14 ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 12ന് അവസാനിക്കും. രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള കര്‍ഫ്യുവും തുടരും. പച്ചക്കറി തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ തുറക്കാം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group