Home covid19 ടെസ്റ്റ് പോസിറ്റിവിറ്റി: കേന്ദ്ര നിര്‍ദേശപ്രകാരം കേരളത്തിലെ 12 ജില്ലകള്‍ ലോക്ഡൗണിലേക്ക്?

ടെസ്റ്റ് പോസിറ്റിവിറ്റി: കേന്ദ്ര നിര്‍ദേശപ്രകാരം കേരളത്തിലെ 12 ജില്ലകള്‍ ലോക്ഡൗണിലേക്ക്?

by admin

തിരുവനന്തപുരം ∙ രാജ്യത്തു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട 150ല്‍ അധികം ജില്ലകളില്‍ ലോക്ഡൗണ്‍ വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചതോടെ കേരളത്തില്‍ 12 ജില്ലകളില്‍ ആശങ്ക. നിലവിലെ കണക്കനുസരിച്ചു പത്തനംതിട്ട, കൊല്ലം ജില്ലകള്‍ മാത്രമാകും നിയന്ത്രണത്തില്‍നിന്ന് ഒഴിവാകുക.

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ തത്കാലികമായി റദ്ദാക്കി.

സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ജില്ലകളില്‍ ലോക്ഡൗണ്‍ വേണമെന്ന നിര്‍ദേശം ഉയര്‍ന്നത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 23.24 ശതമാനമാണ്.

പൊതു ,സ്വകാര്യ വാഹനങ്ങളെ കർണാടകയിലേക്ക് കടത്തി വിടില്ല : അനുമതി ചരക്ക് വാഹനങ്ങൾക്ക് മാത്രം

സംസ്ഥാനത്ത് ഒരാഴ്ചയെങ്കിലും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന് ഐഎംഎയും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിനോടു കേന്ദ്രത്തിലെ മറ്റു വകുപ്പുകള്‍ക്കു യോജിച്ച അഭിപ്രായമില്ല. ലോക്ഡൗണ്‍ ഒഴിവാക്കാനാണു ശ്രമമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിലാണു നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ആവശ്യമില്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്തു നടപ്പാക്കുന്നത്. പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group