ബംഗളൂരു: ഗര്‍ഭിണിയായ പശുവിന്റെ ബേബി ഷവര്‍ നടത്തി കര്‍ണാടക സ്വദേശിനി. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ രാമനകൊപ്പലു ഗ്രാമത്തിലാണ് വളര്‍ത്തുപശുവിന്റെ ബേബി ഷവര്‍ നടന്നത്.സകര്‍ണതു എന്ന സ്ത്രീയാണ് തന്റെ വീട്ടില്‍ വളര്‍ത്തുന്ന പശുവിനായി ബേബി ഷവര്‍ ആഘോഷം സംഘടിപ്പിച്ചത്. ദേവി എന്നാണ് പശുവിന്റെ പേര്. പതിനെട്ട് മാസം പ്രായമുള്ള പശുവാണിത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവിയുടെ അമ്മ മരിച്ചതോടെയാണ് സകര്‍ണതു തന്റെ സ്വന്തം മകളെ പോലെ പശുവിനെ പരിചരിച്ചത്. ബേബി ഷവര്‍ വലിയ ആഘോഷങ്ങളായാണ് നടത്തിയത്.പച്ച സാരിയുടുപ്പിച്ചിരുന്നു പശുവിനെ ഒരുക്കിയത്. പൂക്കളും മറ്റും കൊണ്ട് സകര്‍ണതു വീട് അലങ്കരിച്ചു. ശേഷം പഴങ്ങളും മറ്റും ദേവിയ്ക്ക് കഴിക്കാനായി ഒരുക്കി.
അയല്‍വാസികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ചടങ്ങിനെത്തിയവരെല്ലാം പശുവിനെ അനുഗ്രഹിക്കുകയും ചെയ്തു.