Home Featured ബെംഗളൂരു: റെയിൽവേ അറ്റകുറ്റപ്പണി;11 തീവണ്ടികൾ റദ്ദാക്കി

ബെംഗളൂരു: റെയിൽവേ അറ്റകുറ്റപ്പണി;11 തീവണ്ടികൾ റദ്ദാക്കി

ബെംഗളൂരു: കെങ്കേരി – ഹെജ്ജാല സ്റ്റേഷനുകൾക്കിടയിലെ 15-ാം നമ്പർ ലെവൽ ക്രോസിങ് ഗേറ്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചിലതീവണ്ടികൾ പൂർണമായും മറ്റുചിലത് ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ പശ്ചിമറെയിൽവേ അറിയിച്ചു. ഈമാസം ആറിനും 13-നും ഇടയിലുള്ള ദിവസങ്ങളിലാണ് തീവണ്ടികൾ റദ്ദാക്കിയത്. മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു മെമു സ്പെഷ്യൽ തീവണ്ടിയാണ് മാർച്ച് 7,12 തീയതികളിൽ ചന്നപട്ടണയ്ക്കും കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനുമിടയിൽ ഭാഗികമായി റദ്ദാക്കിയത്. ചില തീവണ്ടികളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.

തിരുപ്പതി – ചാമരാജനഗർ എക്സ്പ്രസ് മാർച്ച് ഏഴിന് 30 മിനിറ്റും മുരുഡേശ്വർ – എസ്.എം.വി.ടി. ബെംഗളൂരു എക്സ്പ്രസ് മാർച്ച് 12-ന് 15 മിനിറ്റും തൽഗുപ്പ – മൈസൂരു എക്സ്പ്രസ് മാർച്ച് 12-ന് പത്ത് മിനിറ്റും വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.

റദ്ദാക്കിയ തീവണ്ടികൾ:ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു എക്സ്പ്രസ് (മാർച്ച് 6,7)

മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (മാർച്ച് 7,8)

കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് (മാർച്ച് 7,8)

മൈസൂരു – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ എക്സ്പ്രസ് (മാർച്ച് 7,8)

അർസിക്കെരെ – മൈസൂരു എക്സ്പ്രസ് (മാർച്ച് 7,12)

മൈസൂരു – എസ്.എം. വി.ടി. ബെംഗളൂരു എക്സ്പ്രസ് (മാർച്ച് 7,12)

മൈസൂരു – കെ.എസ്.ആർ. ബെംഗളൂരു മെമു സ്പെഷ്യൽ (മാർച്ച് 7,12)

എസ്.എം.വി.ടി. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് (മാർച്ച് 7,12)

മൈസൂരു – അർസിക്കെരെ എക്സ്പ്രസ് (മാർച്ച് 8,13)

കെ.എസ്.ആർ. ബെംഗളൂരു – മൈസൂരു മെമു സ്പെഷ്യൽ (മാർച്ച് 8,13)

കെ.എസ്.ആർ. ബെംഗളൂരു – ചന്നപട്ടണ മെമു സ്പെഷ്യൽ (മാർച്ച് 8,13)

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു

വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് ദാരുണമായ അപകടം.ഉത്തര്‍പ്രദേശിലെ ചാന്ദപൂര്‍ സ്വദേശിയായ ജിതേന്ദ്ര കുമാര്‍ സിങ് (28) അണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ജിതേന്ദ്ര സിങ്ങിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു.കഴിഞ്ഞ ദിവസം ബദൗണില്‍ വച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങിന് ശേഷം അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും എതിരെ എത്തിയ ട്രാക്ടര്‍ ഇടിക്കുയായിരുന്നു. ഗുരുതരമായി പരുക്കറ്റ ജിതേന്ദ്ര, സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അമ്മ അനാര്‍കലി ദേവി ഗുരുതരാവസ്ഥയാലാണ്.

വിവാഹത്തിന്‍റെ ചടങ്ങുകളുടെ ഭാഗമായി വധു മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. അതിനാല്‍ ജിതേന്ദ്ര കുമാറും അമ്മയും വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അപകടം. ബുദൗണില്‍ വലിയ ആഘോഷമായാണ് ജിതേന്ദ്രയുടെ വിവാഹം നടന്നത്. മൂന്നു മണിക്കൂറിനുശേഷം നടന്ന അപകടത്തില്‍ വരൻ മരിച്ചതിന്റെ നടുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുകളും.

You may also like

error: Content is protected !!
Join Our WhatsApp Group