Home covid19 കര്‍ണാടകയിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; ആദ്യ പരിഗണന ജനങ്ങളുടെ സുരക്ഷയ്ക്ക്; സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുമെന്ന് ബി എസ് യെദിയൂരപ്പ

കര്‍ണാടകയിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; ആദ്യ പരിഗണന ജനങ്ങളുടെ സുരക്ഷയ്ക്ക്; സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ വാങ്ങുമെന്ന് ബി എസ് യെദിയൂരപ്പ

by admin

ബെംഗളൂരു: കര്‍ണാടകയിലെ എല്ലാ ജനങ്ങള്‍ക്കും കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ഇതിനായി വരുന്ന പണം സര്‍ക്കാര്‍ വഹിക്കുമെന്നും അദേഹം വ്യക്തമാക്കി. മെയ് ഒന്നു മുതല്‍ 18-44 വയസിനിടയിലുള്ളവര്‍ക്കു കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കും. ഇതിനായി സര്‍ക്കാര്‍ നേരിട്ട് വാക്‌സിനുകള്‍ വാങ്ങും. സര്‍ക്കാര്‍ നടത്തുന്ന എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സീനുകള്‍ ലഭ്യമാകും. വാക്‌സിനേഷനായി എല്ലാവര്‍ക്കും ബുധനാഴ്ച മുതല്‍ റജിസ്റ്റര്‍ ചെയ്യണമെന്നും യെദിയൂരപ്പ ആവശ്യപ്പെട്ടു.

ജനങ്ങളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ആദ്യം നോക്കുന്നത്. രാജ്യത്ത് ആദ്യമായി സമ്ബൂര്‍ണ്ണ വാക്‌സിനേഷന്‍ ചെയ്യുന്ന സംസ്ഥാനമായി മാറാനാണ് കര്‍ണാടക ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ വാക്‌സിന്‍ കേന്ദ്രങ്ങളും ഇതിനായി അധിക സമയം പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും കര്‍ണാടകയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

കർഫ്യുവോ അതോ ലോക്കഡൗണോ ? നാളെ മുതൽ ബംഗളുരു അടഞ്ഞു കിടക്കുമോ ? വിശദമായി വായിക്കാം

കൊറോണ വ്യാപനം കൂടുന്നതിനിടെ രണ്ടാഴ്ചത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയാണ് തീരുമാനം അറിയിച്ചത്. കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന പത്തു സംസ്ഥാനങ്ങളിലൊന്ന് കര്‍ണാടകയാണ്. ഞായറാഴ്ച ഇവിടെ 29,438 പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വാരാന്ത്യങ്ങളില്‍ കണ്ടിട്ടുള്ളതുപോലെ കര്‍ഫ്യൂ നിലവിലുണ്ടാകുമെന്നും പൊതുഗതാഗതം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ രണ്ടാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍

നാളെ രാത്രി ഒന്‍പതു മുതല്‍ മെയ് ഒന്‍പതു വരെയായിരിക്കും നിയന്ത്രണങ്ങള്‍. രോഗവ്യാപനം മഹാരാഷ്ട്രായേക്കാളും ദല്‍ഹിയേക്കാളും രൂക്ഷമാണ്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യവാക്സിനേഷന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 14 ദിവസത്തേക്ക് തുടരുന്ന നിയന്ത്രണങ്ങള്‍ക്കിടെ, രാവിലെ ആറു മുതല്‍ പത്തുവരെ ആവശ്യ വസ്തുക്കള്‍ വാങ്ങാന്‍ ഇളവുണ്ടാകും. വസ്ത്ര, നിര്‍മാണ, കാര്‍ഷികമേഖലകള്‍ ഒഴികെയുള്ള ഉത്പാദന മേഖലകള്‍ തുറന്നുപ്രവര്‍ത്തിക്കും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group