Home Featured ആറ്റുകാല്‍ പൊങ്കാല ഇന്ന്

ആറ്റുകാല്‍ പൊങ്കാല ഇന്ന്

by admin

ആറ്റുകാല്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം. പൊങ്കാല അര്‍പ്പിക്കാനെത്തിയവരുടെ തിരക്കിലാണ് പുലര്‍ച്ചെ തന്നെ തിരുവനന്തപുരം നഗരം. പത്തരക്ക് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക. രണ്ടരയ്ക്കാണ് നിവേദ്യം. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് നഗരത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. മറ്റ് ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഭക്തരുടെ തിരക്കാണ് നഗരം. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയില്‍വേയും കെഎസ്‌ആര്‍ടിസിയും പൊങ്കാലയോട് അനുബന്ധിച്ച്‌ പ്രത്യേകം സര്‍വീസ് നടത്തും.

കാണാതായ ഒമ്ബതാം ക്ലാസുകാരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ പിടിയില്‍

തിരുവല്ല: തിരുവല്ലയില്‍ നിന്നും കാണാതായ ഒമ്ബതാം ക്ലാസുകാരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പെണ്‍കുട്ടി തിരുവല്ല സ്റ്റേഷനില്‍ എത്തിയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ തൃശ്ശൂർ സ്വദേശികളായ അതുല്‍, അജില്‍ എന്നിവർ പൊലീസിന്റെ പിടിയിലായി.

പെണ്‍കുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്ന അതുലിനെ കെ.എസ്.ആർ.ടി.സി ബസ്സില്‍ നിന്നും മൂവാറ്റുപുഴയില്‍ വെച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമനായ അജിലിനെ തൃശ്ശൂർ അന്തിക്കാട് പുത്തൻ പീടികയില്‍ നിന്നുമാണ് രാവിലെ ഏഴരയോടെ പിടികൂടിയത്. പിടിയിലായ ഇരുവരെയും ഉച്ചയോടെ തിരുവല്ല സ്റ്റേഷനില്‍ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ വിദ്യാർഥിനിയും യുവാക്കളും ബസില്‍ യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കുറ്റപ്പുഴയിലെ ബസ്റ്റോപ്പില്‍ നിന്നും രണ്ട് യുവാക്കള്‍ ബസില്‍ കയറുന്നതും പിന്നാലെ കാണാതായ പെണ്‍കുട്ടി കയറുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. മൂവരും തിരുവല്ല നഗരത്തിലെ ബസ്റ്റോപ്പില്‍ ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വെള്ളിയാഴ്ച രാവിലെ സ്കൂളില്‍ പരീക്ഷക്കായി പോയ പെണ്‍കുട്ടി വൈകിട്ട് ഏറെ വൈകിയും വീട്ടില്‍ തിരികെ എത്താതിരുന്നിനെ തുടർന്നാണ് പിതാവ് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാക്കള്‍ക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group