ബെംഗളൂരു: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കർണാടക ആർടിസി ജീവനക്കാരുടെ കൂട്ടായ്മ. മാർച്ച് 4 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്.
വേതന പരിഷ്കരണം, അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക, 2020 ലെ സമരവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, സ്വകാര്യ വത്കരണ നടപടികളിൽ നിന്നും പിൻവാങ്ങുക തുടങ്ങിയ ആവശ്യങ്ങൾ മാനേജ്‌മെൻ്റ് അംഗീകരിക്കാത്ത പക്ഷം സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.