Home Featured വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള ചികിത്സയെ ‘നോട്ടിഫയബിൾ ഡിസീസായി പ്രഖ്യാപിച്ച് കർണാടക

വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള ചികിത്സയെ ‘നോട്ടിഫയബിൾ ഡിസീസായി പ്രഖ്യാപിച്ച് കർണാടക

ബെംഗളൂരു: വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള ചികിത്സയെ ‘നോട്ടിഫയബിൾ ഡിസീസ്’ (സർക്കാരിനെ അറിയിക്കാൻ നിയമം അനുശാസിക്കുന്ന രോഗം) ആയി പ്രഖ്യാപിച്ച് കർണാടക സർക്കാർ വിജ്ഞാപനമിറക്കി. ഇതനുസരിച്ച്, പാമ്പുകടിയേറ്റ് ചികിത്സക്കെത്തുന്നവരുടെ വിവരം ആശുപത്രി അധികൃതർ കേന്ദ്ര ആരോഗ്യവകുപ്പിന്റെ ഇന്റഗ്രേറ്റഡ് ഹെൽത്ത് ഇൻഫർമേഷൻ പോർട്ടലിനെ അറിയിക്കണം. പാമ്പുകടിയേറ്റുള്ള മരണവിവരവും കൈമാറണം. സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകി. കർണാടക എപ്പിഡമിക് ഡിസീസസ് ആക്ടിൽ ഉൾപ്പെടുത്തിയാണ് പാമ്പുകടിയെ ‘നോട്ടിഫയബിൾ ഡിസീസ്’ ആയി പ്രഖ്യാപിച്ചത്. കൂടുതലും പകർച്ചവ്യാധികളാണ് ഇൗപട്ടികയിലുള്ളത്.

പാമ്പുകടിയേറ്റ് ചികിത്സക്കെത്തുന്നവർ കൂടിവരുന്നത് കണക്കിലെടുത്താണിത്. 2023-ൽ സംസ്ഥാനത്ത് 6,595 പേർക്ക് പാമ്പുകടിയേറ്റതായാണ് കണക്ക്. ഇതിൽ 19 പേർ മരിച്ചു. ഈ വർഷം ഇതുവരെ 543 പേർക്ക് പാമ്പുകടിയേറ്റു. കൂടുതലും ഗ്രാമീണ മേഖലകളിലുള്ളവർക്കാണ് പാമ്പുകടിയേൽക്കുന്നത്. ഇതിന്റെ യഥാർഥ കണക്ക് ആരോഗ്യവകുപ്പിന് ലഭിക്കാറില്ല. പലപ്പോഴും വിദഗ്ധചികിത്സയുംവൈകും. ഇതിനു പരിഹാരമായാണ് പുതിയ നീക്കം. പാമ്പുകടി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ ചികിത്സാ സൗകര്യമൊരുക്കാനും ബോധവത്‌കരണം നടത്താനും ആരോഗ്യവകുപ്പിന് കഴിയും.

ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർധിപ്പിച്ചു

കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായം പതിനഞ്ചിൽ നിന്ന് 22 വർഷമായി വർധിപ്പിച്ചു.സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.22 വർഷം പൂർത്തിയായ ഡീസൽ ഓട്ടോറിക്ഷകൾ (01-01-2024 മുതൽ പ്രാബല്യം) ഇലക്ട്രിക്കൽ ആയോ / എൽപിജി ആയോ / സിഎൻജി ആയോ / എൽഎൻജി ആയോ മാറ്റിയാൽ മാത്രമേ സർവീസ് നടത്താൻ പാടുള്ളൂ എന്ന പുതിയ ഉത്തരവ് പുറത്തിറക്കി.നേരത്തെ ഇത് പതിനഞ്ച് വർഷം ആയിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഗുഡ്സ് വാഹനങ്ങൾ ഈ നിയമ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല ഫിറ്റ്നസ് അനുസരിച്ച് സർവ്വീസ് നടത്താമെന്നും അവർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group