Home Featured ബംഗളൂരുവില്‍ നിന്നുള്ള വാരാന്ത്യ യാത്രാനിരക്കില്‍ കേരള ആര്‍.ടി.സി കൊള്ള

ബംഗളൂരുവില്‍ നിന്നുള്ള വാരാന്ത്യ യാത്രാനിരക്കില്‍ കേരള ആര്‍.ടി.സി കൊള്ള

by admin

ബംഗളൂരു: ബംഗളൂരുവില്‍നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകളില്‍ വാരാന്ത്യങ്ങളിലെ ടിക്കറ്റ് നിരക്ക് കേരള ആർ.ടി.സി 40-50 ശതമാനം വരെ വർധിപ്പിച്ചു.

നേരത്തേ ഫ്ലെക്സി അടിസ്ഥാനത്തില്‍ 15-30 ശതമാനം വരെ ഉയർത്തിയ നിരക്കാണ് വീണ്ടും കൂട്ടിയത്.ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച്‌ ഞായറാഴ്ചകളിലുമാണ് കേരള ആർ.ടി.സി, സ്വിഫ്റ്റ് ബസുകളില്‍ അധിക നിരക്ക് നല്‍കേണ്ടത്.

പുതിയ ടിക്കറ്റ് നിരക്ക് ഓണ്‍ലൈനില്‍ കഴിഞ്ഞദിവസം നിലവില്‍വന്നു.ഒരു ദിശയിലേക്ക് ബസുകള്‍ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് ഉയർത്തിയതെന്നാണ് വിശദീകരണം.കഴിഞ്ഞ ഓണം, പൂജ, ദീപാവലി, ക്രിസ്മസ്, പെരുന്നാള്‍ സീസണുകളില്‍ സ്പെഷല്‍ ബസുകളില്‍ 40 ശതമാനം അധികനിരക്കിനു പുറമെ എൻഡ് ടു എൻഡ് ടിക്കറ്റും ഏർപ്പെടുത്തിയിരുന്നു.

പരീക്ഷ സീസണായതിനാല്‍ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ പ്രവൃത്തിദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറവാണ്.വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്വകാര്യ ബസുകള്‍ കൊള്ള നിരക്ക് ഈടാക്കുമ്ബോള്‍ സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന കേരള ആർ.ടി.സി ബസുകളിലും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതില്‍ യാത്രക്കാർക്ക് അമർഷമുണ്ട്.

കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലെ ഫ്ലെക്സി നിരക്ക്, സാധാരണ നിരക്ക് ഇങ്ങനെ:

തിരുവനന്തപുരം: ഗജരാജ സ്ലീപ്പർ (നാഗർകോവില്‍ വഴി)-2460 രൂ പ(1600 രൂപ), ഗജരാജ സ്ലീപ്പർ (സേലം, ആലപ്പുഴ വഴി)-2791 രൂപ(1700രൂപ), സീറ്റർ കം സ്ലീപ്പർ നോണ്‍ എ.സി (മൈസൂരു, കോട്ടയം വഴി)-1851 രൂപ (1321).സീറ്റർ കം സ്ലീപ്പർ എ.സി (സേലം, കോട്ടയം വഴി)-2451രൂപ (1491), എ.സി മള്‍ട്ടി ആക്സില്‍ (മൈസൂരു, കോട്ടയം വഴി)- 2471(1500 രൂപ), എ.സി മള്‍ട്ടി ആക്സില്‍ (മൈസൂരു, ആലപ്പുഴ വഴി) -2511 രൂപ (1531 രൂപ), എ.സി മള്‍ട്ടി ആക്സില്‍ (സേലം, കോട്ടയം വഴി)-2391 രൂപ (1460).

എറണാകുളം: ഗജരാജ സ്ലീപ്പർ (സേലം വഴി)-2020 രൂപ(1231)് എ.സി സീറ്റർ (സേലം വഴി)-1511രൂപ (920), ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)-1211 രൂപ (864), തൃശൂർ: എ.സി സീറ്റർ (സേലം വഴി)-1340 രൂപ( 820)് എ.സി സീറ്റർ (മൈസൂരു, കോഴിക്കോട് വഴി)-1251(760), ഡീലക്സ്(സേലം വഴി)-981രൂപ (701).കോഴിക്കോട്: എ.സി സീറ്റർ (ബത്തേരി വഴി)-980 രൂപ(600),ഡീലക്സ്: (മാനന്തവാടി വഴി)-861 രൂപ(614) ,എക്സ്പ്രസ്: (ബത്തേരി വഴി)-626 രൂപ(447)സൂപ്പർഫാസ്റ്റ്: (ബത്തേരി വഴി)-451 രൂപ(451) പത്തനംതിട്ട: എ.സി സീറ്റർ (സേലം, കോട്ടയം വഴി)-1751രൂപ (1071), കൊട്ടാരക്കര ഡീലക്സ് (മൈസൂരു, കോഴിക്കോട് വഴി)-1491രൂപ (1064), തിരുവല്ല ഡീലക്സ് (സേലം, ആലപ്പുഴ വഴി)-1281രൂപ (914 രൂപ), കോട്ടയം എ.സി സീറ്റർ (മൈസൂരു, നിലമ്ബൂർ വഴി)-1371രൂപ( 840 രൂപ), പാലാ ഡീലക്സ്(മൈസൂരു, നിലമ്ബൂർ വഴി) -1121രൂപ (798), പാലക്കാട് ഡീലക്സ് (സേലം വഴി)-851രൂപ (604), നിലമ്ബൂർ ഡീലക്സ് (ഗൂഡല്ലൂർ വഴി)-701രൂപ (498), ഗുരുവായൂർ ഡീലക്സ് (നിലമ്ബൂർ വഴി)-961രൂപ (688), ഇരിങ്ങാലക്കുട ഡീലക്സ് (നിലമ്ബൂർ വഴി)-931രൂപ (668), കണ്ണൂർ ഡീലക്സ് (തലശ്ശേരി വഴി)- 781രൂപ (554), പയ്യന്നൂർ ഡീലക്സ് (കണ്ണൂർ വഴി)-831രൂപ (594), കാഞ്ഞങ്ങാട് ഡീലക്സ് (ചെറുപുഴ വഴി)-871രൂപ (624), കാസർകോട് എക്സ്പ്രസ് (സുള്ള്യ വഴി)-641രൂപ (460)

You may also like

error: Content is protected !!
Join Our WhatsApp Group