ബെംഗളൂരു: കന്നഡയിൽ 60 ശതമാനം സൈനേജുകളില്ലാതെ നെയിംബോർഡ് സ്ഥാപിക്കാത്ത കടകൾക്കെതിരെ ബിബിഎംപി നടപടി തുടങ്ങി. പാലികെ നോട്ടീസ് നൽകിയിട്ടും കന്നഡ നെയിംബോർഡ് സ്ഥാപിക്കാത്തതിൻ്റെ പേരിൽ 18 കടകൾ താൽക്കാലികമായി അടച്ചു.
എംജി റോഡ്, ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലായി 18 കടകൾ വെള്ളിയാഴ്ച അടച്ചിട്ടതായി ബിബിഎംപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബിബിഎംപിയുടെ ഈസ്റ്റ് സോൺ കമ്മീഷണർ സ്നേഹൽ ആറിൻ്റെ നിർദ്ദേശപ്രകാരം ഹെൽത്ത് ഓഫീസർ ഡോ.സവിതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സിബിഡി ഏരിയകളിലെ 200 കടകളിൽ പരിശോധന നടത്തിയപ്പോൾ 170 കടകളിൽ കന്നഡ നെയിംബോർഡുകൾ ഉണ്ടെന്ന് കണ്ടെത്തി. കുറച്ച് പേർ അവരുടെ ഇംഗ്ലീഷ് നെയിംബോർഡുകൾ മറയ്ക്കുകയും കന്നഡ നെയിംബോർഡുകൾ ശരിയാക്കാൻ കുറച്ച് ദിവസത്തെ സമയം തേടുകയും ചെയ്തു.
എത്രയും വേഗം കന്നഡ ഭാഷയിൽ ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർ നിർദേശം നൽകി.