Home covid19 ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് നിയന്ത്രണാതീതം: മു​ഖ്യ​മ​ന്ത്രി

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് നിയന്ത്രണാതീതം: മു​ഖ്യ​മ​ന്ത്രി

by admin

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​ണെ​ന്നും ദി​വ​സം ക​ഴി​യു​ന്തോ​റും കാ​ര്യ​ങ്ങ​ള്‍ മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. കോ​വി​ഡ് മു​ക്ത​നാ​യി ആ​ശു​പ​ത്രി വി​ട്ട​ശേ​ഷ​മാ​ണ് യെ​ദി​യൂ​ര​പ്പ​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ല്‍. ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്ബോ​ള്‍ സ്ഥി​തി​ഗ​തി​ക​ള്‍ ഗൗ​ര​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഓരോ വീ​ടു​ക​ളി​ലും മൂ​ന്നോ നാ​ലോ പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​വു​ക​യാ​ണെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളോ​ട് കൈ​കൂ​പ്പി​ക്കൊ​ണ്ട് പ​റ​യു​ക​യാ​ണ്; വീ​ടു​ക​ളി​ല്‍​നി​ന്ന് അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​ത്.

കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ലൂ​ടെ അ​ല്ലാ​തെ കോ​വി​ഡി​നെ ത​ട​യാ​നാ​കി​ല്ല. വാ​രാ​ന്ത്യ ക​ര്‍​ഫ്യൂ​വു​മാ​യി ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണം. ഒാ​രോ ജി​ല്ല​യി​ലും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും യെ​ദി​യൂ​ര​പ്പ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group