തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അഞ്ച് ദീര്‍ഘദൂര അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ അനുമതി നല്‍കി. 24 മുതല്‍ കന്യാകുമാരിയില്‍ നിന്ന് ദിബുഗാര്‍ഹിലേക്കും എറണാകുളത്തു നിന്ന് പാറ്റ്നയിലേക്കും 26 മുതല്‍ കൊച്ചുവേളിയില്‍ നിന്ന് കോര്‍ബയിലേക്കും.27 മുതല്‍ നാഗര്‍കോവിലില്‍ നിന്ന് ഗാന്ധിധാമിലേക്കും തിരുവനന്തപുരത്തു നിന്ന് നിസാമുദ്ദീനിലേക്കുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍.
കന്യാകുമാരി – ദീബുഗാര്‍ഹ് സൂപ്പര്‍ഫാസ്റ്റ് ശനിയാഴ്ചകളില്‍ വൈകിട്ട് 5.30ന് കന്യാകുമാരിയിലും ബുധനാഴ്ചകളില്‍ രാത്രി 7.25ന് ദിബുഗാര്‍ഹിലും നിന്ന് പുറപ്പെടും. ട്രെയിന്‍ നമ്ബര്‍. 05905/05906. നാഗര്‍കോവില്‍, തിരുവനന്തപുരം,കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
എറണാകുളം – പാറ്റ്ന സ്പെഷ്യല്‍ ശനിയാഴ്ചകളില്‍ രാത്രി 11.55ന് എറണാകുളത്തും ചൊവ്വാഴ്ചകളില്‍ വൈകിട്ട് 4.30ന് പാറ്റ്നയിലും നിന്ന് പുറപ്പെടും. ആലുവ,തൃശ്ശൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍സ്റ്റോപ്പുണ്ട്.നമ്ബര്‍. 06359/06360.
കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ വായിക്കാം
കൊച്ചുവേളി -കോര്‍ബ സ്പെഷ്യല്‍ തിങ്കള്‍,വ്യാഴം ദിവസങ്ങളില്‍ രാവിലെ 6.15ന് കൊച്ചുവേളിയിലും ബുധന്‍,ശനി ദിവസങ്ങളില്‍ രാവിലെ 5.10ന് കോര്‍ബയിലും നിന്ന് പുറപ്പെടും. ട്രെയിന്‍നമ്ബര്‍ 02698/02697. കൊല്ലം,കായംകുളം,മാവേലിക്കര,ചെങ്ങന്നൂര്‍,തിരുവല്ല, കോട്ടയം,തൃപ്പൂണിത്തുറ,എറണാകുളം, ആലുവ, അങ്കമാലി, ചാലക്കുടി,ഇരിങ്ങാലക്കുട, തൃശ്ശൂര്‍,വടക്കാഞ്ചേരി,ഒറ്റപ്പാലം,പാലക്കാട്, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
പ്രവാസികൾക്ക് ആശങ്ക, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in) ഏറ്റവും പുതിയ അപ്ഡേറ്റുകൾ നിങ്ങള്ക്ക് ലഭിക്കാനും നിങ്ങളുടെ ബിസിനസിന്റെ പരസ്യം നൽകുന്നതിനു വേണ്ടിയും 9895990220, 7676750627 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം
പ്രവാസികൾക്ക് ആശങ്ക, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ
തിരുവനന്തപുരം -നിസാമുദ്ദീന്‍ സ്പെഷ്യല്‍ ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15ന് തിരുവനന്തപുരത്തുനിന്നും വെള്ളിയാഴ്ചകളില്‍ രാവിലെ 5.10ന് നിസാമുദ്ദീനിലും നിന്ന് പുറപ്പെടും.കൊല്ലം, കായംകുളം, ആലപ്പുഴ,എറണാകുളം,ആലുവ,തൃശ്ശൂര്‍,പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ്. നമ്ബര്‍. 06167/06168.
നാഗര്‍കോവില്‍ – ഗാന്ധിധാം സ്പെഷ്യല്‍ ചൊവ്വാഴ്ചകളില്‍ ഉച്ചയ്ക്ക് 2.45ന് നാഗര്‍കോവിലിലും വെള്ളിയാഴ്ചകളില്‍ രാവിലെ 10.45ന് ഗാന്ധിധാമിലും നിന്ന് പുറപ്പെടും. തിരുവനന്തപുരം,കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല,കോട്ടയം, എറണാകുളം, ആലുവ, തൃശ്ശൂര്‍,ഷൊര്‍ണ്ണൂര്‍, പട്ടാമ്ബി, കുറ്റിപ്പുറം, തിരൂര്‍,ഫറൂഖ്,കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍,കാസര്‍കോഡ്,മംഗാലാപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. നമ്ബര്‍. 06336/06335.