ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 25795 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 5624 പേർ ഇന്ന് രോഗമുക്തി നേടി. 123 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1247997 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1037857. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 196236.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 13885 സംസ്ഥാനത്ത പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനം. 243 പേരാണ് ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇന്ന് നടത്തിയ പരിശോധനകൾ 162534.
കേന്ദ്രത്തോട് അടിയന്തരമായി ഓക്‌സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക .
ബെംഗളൂരു അർബനിൽ ഇന്ന് 15244 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2257 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 68 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5450 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 598919 ആണ്. ചികിത്സയിലുള്ളവർ 137813.