Home covid19 നഗരത്തിൽ കടകൾ പോലീസ്അ ടപ്പിക്കുന്നു , ലോക്ക്ഡൗൺ എന്ന് അഭ്യൂഹം ;എന്നാൽ കാരണം ഇതാണ്

നഗരത്തിൽ കടകൾ പോലീസ്അ ടപ്പിക്കുന്നു , ലോക്ക്ഡൗൺ എന്ന് അഭ്യൂഹം ;എന്നാൽ കാരണം ഇതാണ്

by admin

ബെംഗളൂരു നഗരത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കും എന്ന രീതിയിൽ ഉച്ചക്ക് ശേഷം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്. മാത്രമല്ല മല്ലേശ്വരം അടക്കം നിരവധി സ്ഥലങ്ങളിൽ പോലീസ് ഇടപെട്ട് കടകൾ അടപ്പിക്കുന്നുമുണ്ട്. ഇത് ലോക്ക് ഡൗൺ മുന്നിൽ കണ്ടു കൊണ്ടാണ് എന്ന രീതിയിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

എന്നാൽ സംസ്ഥാനത്ത് ഇനിയൊരു ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയോ പ്രഖ്യാപിക്കാനുള്ള സാധ്യതയോ കുറവാണ്.

കേന്ദ്രത്തോട് അടിയന്തരമായി ഓക്‌സിജന്‍ ആവശ്യപ്പെട്ട് കര്‍ണാടക .

രണ്ട് ദിവസം മുൻപ് കൃത്യമായി പറഞ്ഞാൽ 20ന് വൈകുന്നേരം കർണാടക സർക്കാർ കൊണ്ടുവന്ന ഉത്തരവ് ഇപ്പോൾ നടപ്പിലാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

കർണാടകയിൽ ബിയർ ലോറി മറഞ്ഞു, കുപ്പികൾക്കായ് കോവിഡിനെ മറന്ന് ജനം.

മെയ് 4 വരെ കടകൾ, മാളുകൾ, നീന്തൽ കുളങ്ങൾ അടക്കം എല്ലാം അടച്ചിടണം എന്നാണ് ഉത്തരവിൽ പറയുന്നത്. അത് ഇന്നലെ മുതൽ നിലവിൽ വന്നിരുന്നു. എന്നാൽ ഈ നിയന്ത്രണങ്ങൾ രാത്രിയും വാരാന്ത്യത്തിലും മാത്രമാണ് എന്ന് തെറ്റിദ്ധരിച്ച് പലരും കടകളും മറ്റ് സ്ഥാപനങ്ങളും തുറക്കുകയായിരുന്നു.

അന്തർ സംസ്ഥാന യാത്രയ്ക്കാർക്കുൾപ്പെടെ കേരളത്തിലെ പുതിയ ക്വാറന്‍റീന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

ഇതാണ് ഹീറോയിസം; ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ടാറ്റ

തുറന്ന സ്ഥാപനങ്ങൾ അടക്കാൻ പോലീസ് നിർദ്ദേശിച്ചതോടെയാണ് ലോക്ക് ഡൗൺ എന്ന അഭ്യൂഹം പരന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group