Home Featured പഞ്ഞിമിഠായി കഴിക്കുന്നവർ ജാഗ്രത; മിഠായിലുള്ളത് അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി

പഞ്ഞിമിഠായി കഴിക്കുന്നവർ ജാഗ്രത; മിഠായിലുള്ളത് അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി

by admin

പഞ്ഞിമിഠായിയിൽ അർബുദത്തിന് കാരണമാകുന്ന രാസപദാർഥം ഉണ്ടെന്ന് കണ്ടെത്തൽ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയായ റോഡാമൈൻ ബി ആണ് കണ്ടെത്തിയത്. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഉപയോഗിക്കുന്നതാണ് വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി. പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപ്പന നടത്തുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്ന് സംശയിക്കുന്നു. അതിനാൽ ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നൽകി.

പഞ്ചസാര കൊണ്ട് നിർ‌മ്മിക്കുന്ന മിഠായിയാണ് കോട്ടൺ കാൻഡി അഥവാ പ‍ഞ്ഞി മിഠായി. കൃത്രിമ നിറങ്ങളും മറ്റും ഉപയോ​ഗിച്ചാണ് പലപ്പോഴും ഇവ നിർമ്മിക്കുന്നത്. എന്നാൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്എസ്‌എസ്എഐ) അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം.

You may also like

error: Content is protected !!
Join Our WhatsApp Group