ബെംഗളൂരു: കുരങ്ങുപനി ബാധിച്ച് സംസ്ഥാനത്ത് രണ്ടുപേർ മരിക്കാനിടയായത് സർക്കാരിന്റെ അനാസ്ഥകാരണമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. മലമ്പ്രദേശങ്ങളിൽ ആശങ്കാജനകമായ രീതിയിൽ അസുഖം പടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധ കഴിഞ്ഞ നവംബറിൽ റിപ്പർട്ട് ചെയ്തതാണ്. പക്ഷേ, സർക്കാർ ഇത് കണക്കിലെടുത്തില്ല. ആരോഗ്യവകുപ്പിന്റെ പരാജയമാണ് രോഗംപടരാൻ കാരണമായത്. രണ്ടുപേർ മരിച്ചതിന് ശേഷമാണ് സർക്കാർഉണർന്നതും നടപടികൾസ്വീകരിച്ചതുമെന്നും ആർ. അശോക പറഞ്ഞു.