Home Featured ഇതാണ് ഹീറോയിസം; ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ടാറ്റ

ഇതാണ് ഹീറോയിസം; ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ടാറ്റ

by admin

ദില്ലി: രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന ഘട്ടത്തിലെല്ലാം ഉറച്ച ശക്തിയോടെ ഒപ്പം നിന്ന ഒരു സ്വകാര്യ കമ്ബനിയാണ് ടാറ്റ ഗ്രൂപ്പ്. ഇപ്പോഴിതാ കൊവിഡിനെ നേരിടാന്‍ രാജ്യം പരമാവധി ശ്രമിക്കുകയാണ്. ഓക്സിജന്‍ കിട്ടാനില്ലാത്ത സ്ഥിതി. അവിടെയും രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ട് വലിയൊരു തീരുമാനമാണ് ടാറ്റ എടുത്തിരിക്കുന്നത്. ദ്രവ രൂപത്തിലുള്ള ഓക്സിജന്‍ കൊണ്ടുപോകാന്‍ വേണ്ടി 24 ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്യാനാണ് തീരുമാനം.

രാജ്യത്ത് ഓക്സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടി. കമ്ബനി തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ സാധ്യമായതെല്ലാം പരമാവധി ചെയ്യുമെന്ന ഉറപ്പും കമ്ബനി മുന്നോട്ട് വെച്ചു.

കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. ഇന്നത്തെ റിപ്പോർട്ട്‌ വായിക്കാം

പോസ്റ്റിന് താഴെ കമന്റിലൂടെ അഭിനന്ദനവും അനുമോദനവും അറിയിച്ച്‌ നിരവധി പേരാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കൊവിഡിന്റെ ഒന്നാം തരംഗത്തിലും രാജ്യം പ്രതിസന്ധിയിലായപ്പോള്‍ ടാറ്റ കൂടെയുണ്ടായിരുന്നു. വെന്റിലേറ്ററുകള്‍ ഇറക്കുമതി ചെയ്തും പിപിഇ കിറ്റുകളും മാസ്കുകളും കൈയ്യുറകളും കൊവിഡ് ടെസ്റ്റിങ് കിറ്റുകളും എല്ലാം വലിയ തോതില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തു. കേരളത്തില്‍ കാസര്‍കോട് ജില്ലയില്‍ ഒരു ആശുപത്രിയും പണികഴിപ്പിച്ചു. 1500 കോടിയാണ് ടാറ്റ ഗ്രൂപ്പ് കൊറോണ മഹാമാരിയെ നേരിടാന്‍ നീക്കിവെച്ചത്

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group