ബംഗളൂരു: മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യാഴാഴ്ച ബംഗളൂരു വിധാൻ സൗധ പരിസരത്ത് നടത്തിയ രണ്ടാം ‘ജനസ്പന്ദന’ പരിപാടിയില്‍ പരാതിപ്രളയം.
ജനങ്ങളില്‍നിന്ന് നേരിട്ട് പരാതി സ്വീകരിച്ച് നടപടി കൈക്കൊള്ളുന്ന പരിപാടിയില്‍ മൂന്നു മണിക്കകം 10000 പരാതികള്‍ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നവംബർ 27ന് ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യില്‍ നടത്തിയ പരിപാടിയില്‍ 4030 പരാതികള്‍ ലഭിച്ചതില്‍ 3738 എണ്ണത്തില്‍ തീർപ്പായിരുന്നു.