പുസ്തകപ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ആമസോണ്‍ വമ്ബന്‍ ഓഫറുകളാണ് പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പത്ത് ഇ-ബുക്കുകള്‍ സൗജന്യമായി നല്‍കുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.
ലോകമെമ്ബാടുമുള്ള ജനങ്ങളെ പുസ്തകങ്ങള്‍ വായിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍ നല്‍കുകയാണ് കമ്ബനിയുടെ ലക്ഷ്യം. പത്ത് രാജ്യങ്ങളില്‍ നിന്നായുള്ള പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ് ആമസോണ്‍ ഉപയോക്താക്കള്‍ക്കായി നല്‍കുന്നത്.
മാര്‍ക്ക് ലെവിയുടെ ദി സ്ട്രെയിഞ്ച് ജേണി ഓഫ് ആലീസ് പെന്റല്ബറി, യാങ് ലിങ് എഴുതിയ എ സിംഗിള്‍ സ്വാലോ, എയ്ഞ്ജലീന അഹ്മദി മില്ലറുടെ ദി ബ്രോക്കണ്‍ സര്‍ക്കിള്‍: എ മെമ്മയര്‍ ഓഫ് എസ്കേപ്പിങ് അഫ്ഗാനിസ്ഥാന്, ‘അറ്റ് ദി എന്‍ഡ് ഓഫ് ദി മാറ്റിനീ’- കെയ്ചിരോ ഹിരാനോ, ‘യൂ, മീ, ആന്റ് ദി കളേര്‍സ് ഓഫ് ലൈഫ്’- നോഹ സി വാക്കര്‍, ‘ദി സണ്‍ ആന്റ് ഹെയര്‍’: എ മെമ്മയര്‍ ബൈ അലക്സാസണ്ടര് മന്നിംഗ്ഹോഫ്, ‘അമോറ: സ്റ്റോറീസ് ബൈ നതാലിയ ബോര്‍ഗെസ് പൊലേസ്സോ’, ‘സം ഡെയ്സ്’-മരിയ വെര്‍നിക്കി, ‘ ദി കിംഗ് ഓഫ് വാര്‍സോ’-Szczepan Twardoch, ‘റിട്ടേണ്‍ ടു എന്‍ചാന്റഡ് ഐലന്റ്’- ജോഹാരി റാവലോസണ് എന്നീ പുസ്തകങ്ങളാണ് നല്‍കുന്നത്. ഇതുകൂടാതെ കുറഞ്ഞ സബ്സ്ക്രിപ്ഷന് കിന്റല്‍ നല്‍കുമെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്. വെറും 129 രൂപയ്ക്ക് രണ്ട് മാസം കിന്റില്‍ അണ്‍ലിമിറ്റഡ് ഉപയോഗിക്കാനുള്ള ഓഫറാണ് ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ നല്‍കുന്നത്. ഇന്ത്യയില്‍ കിന്റില്‍ ഒരു മാസത്തെ ഉപയോഗത്തിന് 169 രൂപയാണ് സാധാരണഗതിയില്‍ ചാര്‍ജ് ഈടാക്കുന്നത്.
മാത്രമല്ല, പ്രൈം അംഗങ്ങള്‍ക്ക് വന്‍ ഓഫറും ആമസോണ്‍ നല്‍കുന്നുണ്ട്. രണ്ട് മാസത്തെ കിന്റില്‍ അണ്‍ലിമിറ്റഡ് സബ്സ്ക്രിപ്ഷന് പ്രൈം അംഗങ്ങള്‍ക്ക് 80 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. അതായത് പ്രതിമാസം 169 രൂപ നല്കി ഉപയോഗിക്കുന്ന കിന്റില്‍ പ്രൈം കസ്റ്റമേഴ്സിന് വെറും 99 രൂപയ്ക്ക് ലഭിക്കും.
കൂടാതെ, പ്രൈം കസ്റ്റമേഴ്സിന് പ്രമുഖ പുസ്തകങ്ങളുടെ ഇ-ബുക്ക് കോപ്പികള്‍ അധിക തുക നല്‍കാതെ നോക്കാനുള്ള അവസരവും ആമസോണ്‍ ഒരുക്കുന്നുണ്ട്. കിന്റില്‍ ഉപയോക്താക്കള്‍ക്ക് ഓഡിബിള്‍ 90 ദിവസത്തെ സൗജന്യ ട്രയല്‍ ഉപയോഗവുമുണ്ട്.
അന്തർ സംസ്ഥാന യാത്രയ്ക്കാർക്കുൾപ്പെടെ കേരളത്തിലെ പുതിയ ക്വാറന്റീന്, ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍
പത്താം തലമുറ കിന്‍ഡില്‍ 7,999 രൂപയ്ക്കും പത്താം തലമുറ കിന്‍ഡില്‍ പേപ്പര്‍വൈറ്റ് 12,999 രൂപയ്ക്കുമാണ് കമ്ബനി നല്‍കുന്നത്.
കേരള-തമിഴ്നാട് അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ടടച്ച് തമിഴ്നാട് പോലീസ്
ഏപ്രില്‍ 23 നാണ് ലോക പുസ്തക ദിനം. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയര്, മിഗ്വെല്‍ ഡി സെര്‍വാന്റെസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഇവരോടുള്ള ആദര സൂചകമായാണ് ഈ ദിനം പുസ്തക ദിനമായി ആചരിക്കുന്നത്.