കേരള തമിഴ് നാട് അതിര്‍ത്തിയിലെ റോഡില്‍ തമിഴ്നാട് പോലീസ് മണ്ണിട്ടടച്ചു. പുലിയൂര്‍ശാല പഞ്ചായത്തിലെ, പുലിയൂര്‍ശാല പൂങ്കോട്, അമ്ബലക്കല റോഡില്‍ ഗ്രാനൂറുള്ള സൊസൈറ്റിക്കു സമീപം തമിഴ്നാട് മുന്‍പ് സ്ഥാപിച്ച ചെക്പോസ്റ്റിനു മുന്നിലാണ് മണ്ണുത്തട്ടി റോഡ് അടച്ചത്.

ലോക്ക് ഡൗൺ ഇല്ല, പകരം രാത്രി കാല കർഫ്യൂ, വരാന്ത കർഫ്യൂ. കർശന നിയന്ത്രണം
ആശുപത്രിയടക്കം നിരവധി സര്‍ക്കാര്‍ സ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന റോഡാണിത്. റോഡില്‍ കഴിഞ്ഞ ദിവസം റേഷന്‍ കൊണ്ട് വന്ന വാഹനം കടന്നു പോകാന്‍ കഴിയാതെ തിരികെ കൊണ്ട് പോയിരുന്നു. ഈ മാസത്തെ റേഷന്‍ കിട്ടാത്ത അവസ്ഥയാണ് തങ്ങള്‍ക്കെന്ന് നാട്ടുകാര്‍ പറയുന്നു.
ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസ്സുകാരന് ബി.ജെ.പി പ്രവര്‍ത്തകന്റെ ക്രൂരമര്‍ദ്ദനം
റേഷന്‍ കട, ആശുപത്രി, സൊസൈറ്റി തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന ജനവസ മേഖലയിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. ഈ റോഡിലൂടെ ലോറികള്‍ അനധികൃതമായി പോകുന്നതിനാലാണ് അടച്ചത് എന്ന് അധികാരികള്‍ പറയുന്നു.എന്നാല്‍ ചരക്കു ഗതാഗതത്തിനു നിരോധനം നിലവില്‍ ഇല്ല.