മംഗളൂരു: പണമ്ബൂർ ബീച്ചില്‍ സായാഹ്നം ചെലവിടുകയായിരുന്ന യുവാവിനെയും യുവതിയെയും വളഞ്ഞ് മതം ചോദിച്ച് അക്രമം. വിവരമറിഞ്ഞ് ഉടൻ എത്തിയ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു.
ബണ്ട്വാള്‍ സ്വദേശി പ്രശാന്ത് ഭണ്ഡാരി (38), ബെല്‍ത്തങ്ങാടി സ്വദേശികളായ സി. ഉമേഷ് (23), യു. സുധീർ(26), കീർത്തൻ പുജാരി (20) എന്നിവരാണ് അറസ്റ്റിലായത്.
മലയാളി യുവാവും സുഹൃത്തായ ഇതര മതസ്ഥയായ മംഗളൂരുവിലെ യുവതിയും ബീച്ചിലെത്തിയതിനു പിന്നാലെ ‘രാമസേന’എന്ന് അവകാശപ്പെട്ട സംഘം വളയുകയായിരുന്നു. യുവാവിനെ മർദിക്കാൻ തുടങ്ങിയതോടെ യുവതി പൊലീസിനെ അറിയിച്ചു. പണമ്ബൂർ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ പിടികൂടി.