ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ബംഗളൂരുവിലെത്തും. കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് അമിത്ഷാ ബംഗളൂരുവില്‍ വരുന്നത്. സത്തുർ ജാത്ര മഹോത്സവ് അടക്കം സംസ്ഥാനത്ത് രണ്ടു ദിവസങ്ങളിലായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പിയും ജെ.ഡി-എസും ലോക്സഭ തെരഞ്ഞെടുപ്പിന് കൈകോർത്ത് നീങ്ങുന്ന സാഹചര്യത്തിലാണ് അമിത്ഷായുടെ സന്ദർശനം. പാർട്ടി നേതാക്കളുമായി നിരവധി കൂടിക്കാഴ്ചകളും അമിത്ഷായുടെ അജണ്ടയിലുണ്ട്.