ബംഗളൂരു: പുകയില ഉല്‍പന്നങ്ങളുടെ വിതരണക്കാരനെ നടുറോഡില്‍ കവർച്ച നടത്തി. ബംഗളൂരു നഗരത്തിലെ നാർഭാവിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ഗോപാല്‍ എന്ന വ്യാപാരി വിതരണം ചെയ്ത ഉല്‍പന്നങ്ങളുടെ കലക്ഷൻ തുകയുമായി മടങ്ങുന്നതിനിടെയാണ് കവർച്ച അരങ്ങേറിയത്.
ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘത്തിലൊരാള്‍ ആദ്യം വ്യാപാരിയുടെ മുഖത്തേക്ക് കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. മറ്റു രണ്ടുപേർ കത്തിയും തോക്കുമായി ഭീഷണിപ്പെടുത്തി. കൈയിലെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. അന്നപൂർണേശ്വരി പൊലീസ് കേസെടുത്തു.