ബംഗളൂരു: കർണാടകയിലെ വരള്‍ച്ച ബാധിതമായ 223 താലൂക്കുകളിലെയും സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ മധ്യവേനലവധിക്കാലത്തും ഉച്ചഭക്ഷണ പദ്ധതി തുടരാൻ സർക്കാർ തീരുമാനം.
വേനലവധിയിലെ 41 ദിവസവും സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം ചെയ്യണമെന്നും ഇത് ഉറപ്പുവരുത്താൻ അധ്യാപകർ ഓരോ ദിവസവും മാറിമാറി ഡ്യൂട്ടിയില്‍ ഹാജരാവണമെന്നും സർക്കാർ ഉത്തരവില്‍ വ്യക്തമാക്കി.