ബംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ ബെസ്കോം ജൂനിയർ എൻജിനീയർ ലോകായുക്ത പിടിയില്‍. ബാനസ്‍വാടി യൂനിറ്റില്‍ ജോലി ചെയ്തിരുന്ന നാഗരാജ് നരസിംഹയാണ് പിടിയിലായത്.
പുതിയ കണക്ഷൻ അനുവദിക്കാൻ നഗരത്തിലെ കരാറുകാരനില്‍നിന്ന് നാലര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
കരാറുകാരൻ ലോകായുക്ത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് ലോകായുക്ത ഉദ്യോഗസ്ഥർ നരസിംഹയെ കൈയോടെ പിടികൂടാൻ കെണിയൊരുക്കുകയായിരുന്നു. നരസിംഹക്കെതിരെ മുമ്ബും നിരവധി അഴിമതി ആരോപണങ്ങള്‍ ഉയർന്നിരുന്നു.