Home Featured ക്യാപ്റ്റൻ മില്ലര്‍ ഒടിടിയിലേക്ക്

ക്യാപ്റ്റൻ മില്ലര്‍ ഒടിടിയിലേക്ക്

by admin

പൊങ്കല്‍ റിലീസായി എത്തി ധനുഷിന്റെ വാർ ആക്ഷൻ ചിത്രം ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. ആമോസണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ക്യാപ്റ്റൻ മില്ലർ ഫെബ്രുവരി ഒമ്ബത് മുതല്‍ പ്രൈം വീഡിയോയില്‍ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. ജനുവരി 12ന് പൊങ്കല്‍ റിലീസായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരുണ്‍ മാതേശ്വരൻ ചിത്രത്തിന്റെ രചൻ നിർവഹിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് സിനിമയിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോണ്‍ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. . സെന്തില്‍ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പിആർഒ- പ്രതീഷ് ശേഖർ.

2024ല്‍ തമിഴ് നാട്ടില്‍ രേഖപ്പെടുത്തിയ ആദ്യ ബോക്സ്‌ഓഫീസ് ഹിറ്റ് ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ശിവകാർത്തികേയൻ ചിത്രം അയലാനൊപ്പം ക്ലാഷ് റിലീസായി എത്തിയ ചിത്രമാണ് ക്യാപ്റ്റൻ മില്ലാ .അയലാനും ഒടിടി ഒടിടിറിലീസിന് തയ്യാറെടുക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെ ശിവകാർത്തികേയൻ ചിത്രം ഒടിടിയില്‍ എത്തുക.

You may also like

error: Content is protected !!
Join Our WhatsApp Group