ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക സർക്കാർ. സംസ്ഥാനത്ത് എല്ലായിടത്തും നാളെ മുതൽ എല്ലാ ദിവസവും രാത്രി 9 മണി മുതൽ പിറ്റേ ദിവസം രാവിലെ 6 മണിവരെ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി. ഇതിന് പുറമെ വെള്ളിയാഴ്ച രാത്രി 9 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 മണിവരെ വാരാന്ത്യ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 21 ന് ബുധനാഴ്ച രാത്രി 9 മണി മുതൽ മെയ് 4 ചൊവ്വാഴ്ച രാവിലെ ആറ് മണി വരെയാണ് രാത്രി കാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സ്കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവ അടക്കമുള്ള അടഞ്ഞുകിടക്കും.
*വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ; കോവിഡ് ഇ പാസ് ലഭിക്കുന്നതെങ്ങനെയെന്നു നോക്കാം *
അതേ സമയം വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരവും ഓൺലൈൻ ക്ലാസുകളും അനുവദിക്കും. ഷോപ്പിംഗ് മാളുകൾ സിനിമാ തിയറ്ററുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, യോഗ കേന്ദ്രങ്ങൾ എന്നിവയും അടഞ്ഞുകിടക്കും. അതേ സമയം അന്തർ സംസ്ഥാന യാത്രകൾക്ക് വിലക്കില്ല. പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റു സംസ്ഥനങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് വരുന്നവർ സർക്കാർ പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ബസുകളിലും മറ്റ് യാത്രാ വാഹനങ്ങളിലും 50 ശതമാനം യാത്രക്കാർക്ക് മാത്രമേ പ്രവേശനം ഉള്ളു. അനാവശ്വ യാത്രകൾ ഒഴിവാക്കണം. ചരക്ക് ഗതാഗത്തിന് നിയന്ത്രണങ്ങളില്ല. കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിൽ ആരോഗ്യ സേവന മേഖലകളിലെ എല്ലാ സംരംഭങ്ങളും തുറന്ന് പ്രവർത്തിക്കും.
സംസ്ഥാന ഗവർണർ വാജുഭായ് വാലയുടെ അധ്വക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് ചീഫ് സെക്രട്ടറി പി രവികുമാർ ഉത്തരവിറക്കിയത്. യോഗത്തിൽ മുഖ്യമന്ത്രി ബി എസ് യെരപ, പ്രതിപക്ഷ നേതാവ്, വിവിധ വകുപ്പ് മന്ത്രിമാർ, ബെംഗളൂരുവിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പുതിയ മാർഗനിർദേശങ്ങളടങ്ങിയ ഉത്തരവ് അടങ്ങിയ ട്വിറ്റെർ