Home Featured ധനുഷ് ചിത്രം ‘ഡി 51’ന്‍റെ ചിത്രീകരണം നിർത്തിവെപ്പിച്ച് പൊലീസ്

ധനുഷ് ചിത്രം ‘ഡി 51’ന്‍റെ ചിത്രീകരണം നിർത്തിവെപ്പിച്ച് പൊലീസ്

by admin

മുംബൈ: ധനുഷിന്‍റെ പുതിയ ചിത്രമായ ‘ഡി 51’ന്‍റെ ചിത്രീകരണം നിർത്തിവെപ്പിച്ച്‌ പൊലീസ്. ചിത്രീകരണം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെട്ട് ചിത്രീകരണം നിർത്തിവെപ്പിച്ചത്.

ഷൂട്ടിങ് കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെത്തുടർന്ന് തിരുപ്പതി നഗരത്തില്‍ വൻ തിരക്കാണ് ഉണ്ടായത്. തുടർന്ന് ക്ഷേത്രത്തിലേക്കുള്ള ഭക്തരെ പൊലീസ് വഴിതിരിച്ചുവിട്ടു.

അസൗകര്യത്തെക്കുറിച്ച്‌ ഭക്തർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് ഷൂട്ടിങ് നിർത്തിവെക്കാൻ അണിയറപ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊതുസ്ഥലത്ത് ചിത്രീകരിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നേരത്തെ തന്നെ നേടിയിരുന്നു ചിത്രീകരണം നടത്തിയിരുന്നത്.

ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഡി 51’. ധനുഷിനൊപ്പം നാഗാർജുന, രശ്മിക മന്ദാന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നാഗാർജുന ഗ്യാങ്സ്റ്ററായിട്ടാണ് അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാല്‍ നിർമ്മാതാക്കള്‍ ഈ കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group