മമ്മൂട്ടിയും ജയറാമും ഒന്നിച്ച ചിത്രമാണ് ഓസ്‌ലർ. ത്രില്ലർ ജോണറിലുള്ള ചിത്രം സംവിധാനം ചെയ്തത് മിഥുൻ മാനുവല്‍ തോമസാണ്. തീയേറ്ററില്‍ വൻ വിജയം നേടി മുന്നേറുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്.
ചിത്രം ഫെബ്രുവരി രണ്ടാം വാരം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നതെന്നാണ് വിവരം.
അതേസമയം ഓസ്‌ലർ റിലീസ് ദിനം മുതലുള്ള കണക്കുകള്‍ പ്രകാരം ചിത്രം ഇതുവരെ 39 കോടിയാണ് കളക്ഷൻ നേടിയത്. നിലവിലെ റിപ്പോർട്ടുകള്‍ പ്രകാരം മികച്ച ഓപ്പണിംഗ് ഡേ കളക്ഷൻ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ലർ.
ജനുവരി 11 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്. അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഓസ്‌ലർ.
ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഡോ. രണ്‍ധീർ കൃഷ്ണയാണ്. ചിത്രത്തില്‍ അനശ്വര രാജൻ, ജഗദീഷ്, അർജുൻ അശോകൻ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു.