Home Featured സ്വന്തമായി സ്ഥലവും വീടുമുണ്ട്, ആരും വിവാഹം നടത്തി തരുന്നില്ല, പെണ്ണിനെ കണ്ടെത്തി തരണമെന്ന് പോലീസില്‍ പരാതി നല്‍കി യുവാവ്

സ്വന്തമായി സ്ഥലവും വീടുമുണ്ട്, ആരും വിവാഹം നടത്തി തരുന്നില്ല, പെണ്ണിനെ കണ്ടെത്തി തരണമെന്ന് പോലീസില്‍ പരാതി നല്‍കി യുവാവ്

by admin

കൊല്ലം: വിവാഹം കഴിക്കാന്‍ പെണ്ണിനെ കിട്ടാതായതോടെ പോലീസില്‍ പരാതി നല്‍കി യുവാവ്. കൊല്ലത്താണ് സംഭവം. മണ്ണൂര്‍ ഉണ്ണിക്കുന്നിന്‍പുറം മൂകുളുവിള വീട്ടില്‍ ഭിന്നശേഷിക്കാരനായ അനില്‍ ജോണ്‍ (32) ആണ് തനിക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി തരണമെന്ന ആവശ്യവുമായി പോലീസില്‍ പരാതി നല്‍കിയത്.

ഇങ്ങനെയൊരു പരാതി കൊല്ലം കടയ്ക്കല്‍ പോലീസില്‍ ഇതാദ്യമായാണ് ലഭിക്കുന്നത്. അനാഥാലയത്തില്‍ നിന്നായാലും ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണമെന്നാണ് യുവാവ് പരാതിയില്‍ ആവശ്യപ്പെട്ടത്. സ്വന്തമായി 12 സെന്റ് സ്ഥലവും ഒരു വീടുമുണ്ടെന്നും യുവാവ് പറയുന്നു.

ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുള്ള അനില്‍ ജോണ്‍ മാതാപിതാക്കള്‍ മരിച്ചുപോയതോടെ ഒറ്റക്കാണ് താമസം. തൊഴിലുറപ്പ് ജോലിക്കുപോയും പത്രവിതരണം നടത്തിയും ലോട്ടറി വില്‍പന നടത്തിയുമാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.

തനിക്കൊരു കൂട്ടുവേണമെന്നും വിവാഹം നടത്തി തരണമെന്നും നാട്ടുകാരോടും ബന്ധുക്കളോടും പള്ളിക്കാരോടും അനില്‍ ജോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരും മുന്‍കൈ എടുക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് അനില്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.അനിലിന്റെ പരാതി യാഥാര്‍ഥ്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വിവാഹ ബ്രോക്കര്‍മാരോടും മറ്റും പറയുന്നതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാന്‍ ഇക്കാര്യത്തില്‍ കഴിയില്ലെന്ന് കടയ്ക്കല്‍ എസ്.എച്ച്.ഒ രാജേഷ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group