Home Featured മാസപ്പിറവി കണ്ടില്ല ; ബാംഗ്ളൂരിൽ റമദാൻ വൃദാരംഭം ബുധനാഴ്ച മുതൽ

മാസപ്പിറവി കണ്ടില്ല ; ബാംഗ്ളൂരിൽ റമദാൻ വൃദാരംഭം ബുധനാഴ്ച മുതൽ

by admin

ബാംഗ്ളൂരിൽ റമദാന്‍ ഒന്ന്​ ബുധനാഴ്ച. മാസപ്പിറവി ദൃഷ്യമാവാത്തതിനാൽ ബാങ്കളൂരിൽ നാളെ റംസാൻ ആരംഭിക്കില്ല ഖാളിമാർ അറിയിച്ചു.

കോഴിക്കോട്: കേരളത്തില്‍ റമദാന്‍ ഒന്ന്​ ചൊവ്വാഴ്ച. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ( ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്​ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.

കോവിഡ് വർധന ; സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ

ദോഹ: റമദാന്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഖത്തറില്‍ റമദാന്‍ ഒന്ന് ചൊവ്വാഴ്​ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യമന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിര്‍ണയ സമിതി അറിയിച്ചു.

സമിതി ചെയര്‍മാന്‍ ഡോ. ശൈഖ് ഥഖീല്‍ അല്‍ ശമ്മാരിയുടെ അധ്യക്ഷതയില്‍ ഔഖാഫ് മന്ത്രാലയ ആസ്​ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഏപ്രില്‍ 12 തിങ്കളാഴ്ച, ഹിജ്റ വര്‍ഷം 1442 ശഅ്ബാനിലെ അവസാന ദിവസമായിരിക്കും. ഏപ്രില്‍ 13ന്​ ചൊവ്വാഴ്ച ഈ വര്‍ഷത്തെ റമദാന് തുടക്കം കുറിക്കുമെന്നും ഔഖാഫ് മന്ത്രാലയം ട്വീറ്റ് ചെയ്തു.

സൈഡ് മിററും, ഇൻഡിക്കേറ്ററും ഇല്ലെങ്കിൽ ഇല്ലാതെ ബൈക്ക് ഓടിച്ചാൽ പിഴ ചുമത്തും

ജിദ്ദ: സൗദിയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച ആയിരിക്കും. ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദര്‍ശിച്ചാല്‍ അറിയിക്കണമെന്നും ഉണര്‍ത്തിയിരുന്നു.

എന്നാല്‍ ബൈനോക്കുലര്‍ അടക്കമുള്ള സജ്ജീകരണങ്ങളുമായി പല ഭാഗങ്ങളിലും നിരീക്ഷണം നടത്തിയിരുന്നെങ്കിലും മാസപ്പിറവി ദര്‍ശിച്ചില്ലെന്ന് സൗദിയില്‍ ആദ്യം സൂര്യന്‍ അസ്തമിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള നിരീക്ഷണ സമിതികള്‍ അറിയിച്ചു.

ഞായറാഴ്ച റമദാന്‍ മാസപ്പിറവി കാണാന്‍ സാധ്യത ഇല്ലെന്ന് നേരത്തെ തന്നെ രാജ്യത്തെ വിവിധ ഗോളശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. സൂര്യാസ്തമയത്തിന് 29 മിനിറ്റുകള്‍ക്ക് മുമ്ബ് ചന്ദ്രന്‍ അസ്തമിക്കുമെന്നും അതിന് ശേഷം ചന്ദ്രോദയം ഉണ്ടാവില്ലെന്നുമായിരുന്നു ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group