ബംഗളൂരു: ചാമരാജനഗര്‍ കൊല്ലെഗലുണ്ടായ ബൈക്ക് അപകടത്തില്‍ നാലംഗ കുടുംബം മരിച്ചു. കൊല്ലെഗല്‍ പള്ള്യയിലെ സി.എൻ. സന്തോഷ്(32), ഭാര്യ സൗമ്യ (28), മകൻ അഭി (ഒമ്ബത്), മകള്‍ നിത്യ സാക്ഷി (നാല്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മാര്‍ക്കറ്റിലേക്ക് പോവുകയായിരുന്നു സന്തോഷും കുടുംബവും. കൊല്ലെഗലു ജിനഹനഹള്ളിയില്‍ എത്തിയപ്പോള്‍ ബൈക്കില്‍ വാൻ ഇടിക്കുകയായിരുന്നു. മൂന്നുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മകൻ അഭിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബംഗളൂരു:ബൈക്കില്‍ സഞ്ചരിച്ച നാലംഗ കുടുംബം വാനിടിച്ച് മരിച്ചു
previous post