Home Featured സൈഡ് മിററും, ഇൻഡിക്കേറ്ററും ഇല്ലെങ്കിൽ ഇല്ലാതെ ബൈക്ക് ഓടിച്ചാൽ പിഴ ചുമത്തും

സൈഡ് മിററും, ഇൻഡിക്കേറ്ററും ഇല്ലെങ്കിൽ ഇല്ലാതെ ബൈക്ക് ഓടിച്ചാൽ പിഴ ചുമത്തും

by admin

ബെംഗളൂരു : കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത ഇരുചക്രവാഹന ഉപയോക്താക്കളിൽ നിന്നും പിഴ ഈടാക്കാൻ കർണാടക ട്രാഫിക് പോലീസ് തീരുമാനിച്ചു. 500 രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

ഇരുചക്ര വാഹന അപകടങ്ങളുടെ പിൻകാല ചരിത്രം പരിശോധിച്ചതിൽ നിന്നും കണ്ണാടിയും ഇൻഡിക്കേറ്ററുമില്ലാത്ത വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെട്ടിട്ടുള്ളതെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ തീരുമാനം.

ട്രാഫിക് പോലീസ് വിഭാഗം വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഹെൽമറ്റ് ഉപയോഗിക്കാത്തതാണ് പ്രധാന മരണകാരണമെങ്കിലും ഇൻഡിക്കേറ്ററും കണ്ണാടിയും ഇല്ലാത്തത് കൂടുതൽ അപകടങ്ങൾക്ക് വഴിതെളിച്ചു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായി പറഞ്ഞു.

പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് തിരിയുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. അതേപോലെതന്നെ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മുന്നിൽ പോകുന്ന വാഹനങ്ങൾ തിരിയുന്നതിനുള്ള സിഗ്നൽ നൽകാത്തതും അപകടത്തിന് കാരണമായിട്ടുണ്ട്

പുതിയ നടപടി റോഡ് അപകടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതിന് ഉപകാരപ്പെടും എന്ന് ട്രാഫിക് ജോയിൻ കമ്മീഷണർ ബി ആർ രവികാന്ത് ഗൗഡ പ്രത്യാശ പ്രകടിപ്പിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group