തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. മാസ്ക്, സാനിട്ടൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് പരിശോധന വീണ്ടും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു.
ബംഗളുരുവിൽ നിരോധനാജ്ഞ ! ഈ മാസം 20 വരെയാണ് നിരോധനാജ്ഞ എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ
ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച നീരീക്ഷണം തുടരും. രോഗബാധിതരെ വേഗത്തില്‍ കണ്ടെത്താന്‍ ആന്റിജന്‍ പരിശോധനകള്‍ വ്യാപകമാക്കും. ആന്റിജന്‍ പരിശോധനക്ക് ഒപ്പം പിസിആര്‍ പരിശോധനയും നടത്തും. പരമാവധി പേരിലേക്ക് വാക്സീന് എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://bangaloremalayali.in/banglore-home-quarantaine/
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാര്‍ക്കും കൊവിഡ് പരിശോധന നടത്തും. തദ്ദേശസ്ഥാപനങ്ങള്‍/ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ പങ്കാളികളാക്കാനും കൊവിഡ് കോര്‍- കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വാക്സിന് വിതരണം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. ഇന്നലെ രാജ്യത്ത് ആദ്യമായി ഒരു ലക്ഷത്തി പതിനയ്യായിരം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വാക്സിന് വിതരണത്തില്‍ മെല്ലെപ്പോക്കാണന്ന വിമര്‍ശനം മഹാരാഷ്ട്ര ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ വാക്സിന് ദൗര്‍ലഭ്യം നേരിടുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.