മംഗളൂരു | വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ നാലംഗ കുടുംബം വാഹനാപകടത്തില്‍ മരിച്ചു.കൊല്ലെഗല്‍ പള്ളിയിലെ സിഎന്‍ സന്തോഷ് (32),ഭാര്യ സൗമ്യ (28) മകന്‍ അഭി (ഒമ്ബത്) ,മകള്‍ സാക്ഷി (നാല് ) എന്നിവരാണ് മരിച്ചത്.
മകരം സംക്രാന്തി ആഘോഷത്തിനോട് അനുബന്ധിച്ച് മക്കള്‍ക്ക് ഉടുപ്പുകള്‍ വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ ആയിരുന്നു മരണം സംഭവിച്ചത്. ചാമരാജനഗരിലെ കൊല്ലെഗലിലാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച ബൈക്ക് വാനില്‍ ഇടിക്കുകയായിരുന്നു. മകന്‍ ഒഴികെ മറ്റ് മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.മകന്‍ ആശുപത്രിയില്‍ നിന്നാണ് മരിച്ചത്.