Home covid19 ബാംഗ്ളൂരിൽ എത്തുന്നവർക്ക് കൊറന്റൈൻ നിർബന്ധമാക്കാൻ ഒരുങ്ങി ബി ബി എം പി

ബാംഗ്ളൂരിൽ എത്തുന്നവർക്ക് കൊറന്റൈൻ നിർബന്ധമാക്കാൻ ഒരുങ്ങി ബി ബി എം പി

by admin

ബാംഗ്ലൂർ: നഗരത്തിലെ കോവിഡ് 19 കേസുകളുടെ  ദ്രുതഗതിയിലുള്ള വർദ്ധനവ് മൂലം ബെംഗളൂരുവിൽഎത്തുന്ന എല്ലാ അന്യ സംസ്ഥാന യാത്രികർക്കും നിർബന്ധിത ഹോം ഐസൊലേഷനും അതെ തുടർന്ന് ആർടി– പി സി ആർ പരിശോധനയും നിർദ്ദേശിക്കാൻ ഒരുങ്ങുകയാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം ബെംഗളൂരുവിലുണ്ടെന്നും അവരെക്കുറിച്ച് ഒരുപട്ടിക  സൂക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ലീഗ് പ്രവർത്തകന്റെ കൊലവാതകം ; കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ വരുന്നുണ്ട്. അവരെ എല്ലാവരെയും ടെസ്റ്റ് ചെയ്യാനുള്ളതീരുമാനം ഞങ്ങൾക്ക് അവലോകനം ചെയ്യേണ്ടതുണ്ട്, ”എന്ന് ഗുപ്ത പറഞ്ഞു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിലധികം പഴക്കമില്ലാത്ത നെഗറ്റീവ് ആർടി–പിസിആർ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഇതിനകം തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.

ബസ് സമരം; പ്രൈവറ്റ് ബസുകളും സ്കൂൾ ബസുകളും താൽക്കാലികമായി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി.

“ഞങ്ങൾ ഈ വിഷയം ചർച്ച ചെയ്യുകയും സന്ദർശകർ നഗരത്തിൽ സാധാരണ ജോലി പുനരാരംഭിക്കുന്നതിന്മുമ്പ് ഒരാഴ്ചത്തേക്ക്‌ സ്വയം ഐസൊലേഷനിൽ പോയതിന് ശേഷം ആർടി–പിസിആർ പരിശോധനയ്ക്ക്വിധേയമാവുകയും വേണം എന്ന് തീരുമാനിക്കുകയും ചെയ്തു,” എന്ന് ഗുപ്ത പറഞ്ഞു.

ഇക്കാര്യത്തിൽ തീരുമാനത്തിനായി ഞങ്ങൾ ഈ നിർദ്ദേശം സർക്കാരിന് മുമ്പാകെ സമർപ്പിക്കും, ”എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group