ഇന്ത്യയില്‍ ഏറെ പരിഹസിക്കപ്പെട്ട റോഡിലെ കുഴികളില്‍ വീണ് നിരവധി ആളുകള്‍ക്ക് ജീവൻ നഷ്ട്ടമാവുകയും പരുക്കുകള്‍ പറ്റുകയും ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ റോഡിലെ കുഴി കാരണം മരിച്ചു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ 80 വയസ് പ്രായമുള്ള ഒരു മനുഷ്യന് ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നത്. മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞ ദര്‍ശൻ സിംഗ് ബ്രാറിന്റെ മൃതദേഹം പട്യാലയിലെ ആശുപത്രിയില്‍ നിന്ന് കര്‍ണലിനടുത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് ആംബുലൻസില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വീട്ടില്‍ ചിതയൊരുക്കുകയും സംസ്‌കാരചടങ്ങിനായി ബന്ധുക്കളും മറ്റും എത്തുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് റോഡിലെ ഗട്ടര്‍ വീണു. ഇതോടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്.
ആംബുലൻസില്‍ ഉണ്ടായിരുന്ന കൊച്ചുമകന്റെ ശ്രദ്ധയില്‍ മുത്തച്ഛൻ കൈയും കാലുകളും ചലിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഉടൻ തന്നെ കൊച്ചുമകൻ ആംബുലൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ച ദര്‍ശൻ സിംഗിന് ജീവൻ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ഉടൻ തന്നെ ചികിത്സ നല്കുകയും ചെയ്യുകയായിരുന്നു. നിലവില്‍ ഇയാള്‍ ഇപ്പോള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.