Home Featured നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം വിടവാങ്ങി, അന്ത്യം കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെ

നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം വിടവാങ്ങി, അന്ത്യം കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെ

by admin

കൊച്ചി: നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലീം അന്തരിച്ചു. കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഇരുപത്തിയഞ്ച് വയസ്സായിരുന്നു.കാനഡയിലെ ഒന്റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്നു. കാനഡയില്‍ വെച്ചാണ് സാന്ദ്രയ്ക്ക് കാന്‍സര്‍ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്.

വയറ് വേദനയെ തുടര്‍ന്ന് എട്ട് മാസം മുമ്പ് നടത്തിയ പരിശോധനയില്‍ വയറ്റില്‍ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്‌സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍ വളരെ വൈകിയാണ് റിസല്‍ട്ട് ലഭിക്കുന്നത്. ഒടുവില്‍ നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങുകയായിരുന്നു.

കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സാന്ദ്രയുടെ മരണം വേദനിപ്പിക്കുന്നതാണെന്ന് നടി സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.ക്യാന്‍സറിന്റെ വേദനകള്‍ ഇല്ലാത്ത ലോകത്ത്, നിന്റെ നൃത്തവും കുസൃതികളും ചിരിയും നിറഞ്ഞു നില്‍ക്കട്ടെയെന്നും സുരഭി ലക്ഷ്മി കുറിച്ചു. മികച്ച നര്‍ത്തകിയായ സാന്ദ്ര സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group